ഉണര്‍ന്നാല്‍
ഉറങ്ങാമെന്നുറപ്പില്ല
ഉറങ്ങിയാല്‍
ഉണരാമെന്നും.
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
12 comments:
O,
അനിലേ, എന്തു പറ്റി?
ജീവിതം മടുത്തോ? എന്തു പറ്റി എല്ലാവര്ക്കും? സൂ വിന്റെ മൂഡ് ശരിയല്ല, അനിലിന്റെ മൂഡും ശരിയല്ലേ?
പോസിറ്റീവായ സംഭവങ്ങള്‍ ഒന്നും ഇല്ലേ ആരുടെ കൈയ്യിലും?
കലേഷ്
Unarnnal pinne Daivathe stuthikkuka..
maranathil ninnum jeevippichathinnu
Visit & comment on my new posting..
http://ibru.blogspot.com
ഉണര്‍ന്നാല്‍, ഉറങ്ങാമെന്നുറപ്പില്ല. കാരണം 10 മണിക്കൂര്‍ കൂര്‍ക്കം വെലിച്ച് ഉറങ്ങിക്കഴിഞ്ഞാല്‍ സാധാരണയായി ആര്‍ക്കും പിന്നെ ഉറക്കം വരില്ല. ആ അടുക്കളയിലോട്ട് ചെന്നു സുധയെ വല്ലതും സഹായിച്ചാട്ടെ. പിന്നെ ഉറങ്ങിയാല്‍ ഉണരാമെന്നു അല്ലേ ഉറപ്പില്ലാത്തതു. ഉണര്‍ത്തിക്കോളും കേട്ടോ മടിയാ...
ഓഹോ അങ്ങിനെയോ എന്നല്ലേ സുനില്‍?
ജീവിതത്തിന് എന്നെക്കൊണ്ടുമടുത്തെന്നു തോന്നുന്നു കലു. മൂഡോഫ് ഓണ്‍ എന്നൊക്കെ നമുക്കിവിടെ പറ്റുമോ?
തല്‍ക്കാലദുനിയാവ് അല്ലെ ഇബ്രു?
രണ്ടാമത്തെയും മൂന്നാമത്തെയും പോയിന്റുകളില്‍ സൂവിന് മാര്ക്കുതരാം. ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കുന്നു?
ആദ്യപോയിന്റ് തെറ്റി. ഉറക്കം രണ്ടുമണി മിനിമം.
"ജീവിതത്തിന് എന്നെക്കൊണ്ടുമടുത്തെന്നു തോന്നുന്നു."
എന്താ ഇതിന്റെയൊക്കെ ഒരു അര്‍ഥം? നല്ലതൊന്നും പറയാന്‍ ഇല്ലേ ?
എനിക്കെന്താ തമാശ പറയാന്‍ പാടില്ലേ?
തമാശ പറയുന്നതില്‍ കുഴപ്പം ഇല്ല. പക്ഷേ ഇങ്ങനത്തെ തമാശ വേണ്ട. കേട്ടാല്‍ ദേഷ്യം വരുന്നതിനാണോ നെടുമങ്ങാട് എന്നെ സ്ഥലത്തു തമാശ എന്നു പറയുന്നതു? ആണെങ്കില്‍ പറയൂ. ചിരിക്കാം. എനിക്ക് ഇപ്പോ കുറച്ച് ചിരിക്ക്യാ വേണ്ടത്.
Sree Anil,
please try to read my recent posting..
And..Comment on it...
തീര്‍ച്ചയായും എഴുതാം ഇബ്രു.
സു, നെടുമങ്ങാട്ട് ഇങ്ങനത്തെ തമാശ, വീട്ടിലാണു പറയുന്നതെങ്കില്‍ അടിപോലും കിട്ടിയേക്കാം. പക്ഷേ ഇവിടെയിരുന്നാകുമ്പോള് സാരമില്ല. അനിശ്ചിതത്വത്തിന്റെ ഈ തുരുത്തില് ഒക്കെയും തമാശയായെടുത്തില്ലെങ്കില് പ്രശ്നം തന്നെയാണെന്നു കൂട്ടിക്കോളൂ. അടുത്ത ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സയമത്ത് കലേഷിന്റെ കമ്പനി വഴി ഒരു കൂട്ട വിസിറ്റ് വിസ എടുത്തുവന്ന് അറബിനാടൊക്കെയൊന്നു കണ്ടനുഭവിക്കൂ. പറ്റിയാല്‍ അല്പം സമ്മര്‍ കൂടി അനുഭവിച്ചുനോക്കൂ. പിന്നെയും കഴിഞ്ഞാല്‍ ഇബ്രുവിന്റെ പുതിയകഥയില് പറയുന്നമാതിരിയുള്ള തറ മേലാളന്മാരുള്ള കമ്പനികളിലൊന്നില്‍ ഒരാഴ്ച ജോലി ചെയ്തുനോക്കൂ. ഒക്കെ തമാശയായേ തോന്നൂ.
:)
ഉം ...
എന്നാലും മൂന്ന് മുഖങ്ങള്‍ ഇല്ലേ അവിടെ? സന്തോഷം തരാന്‍ .:) സുധ,കണ്ണന്,ഉണ്ണി. അതുകാണുമ്പോള്‍ ഇങ്ങനത്തെ പൊട്ടത്തമാശകള് എങ്ങിനെയാ പറയാന്‍ തോന്നുന്നത്?
ഈ സുവിന്റെ ഒരു കാര്യം!!!
ഓക്കെ "ജീവിതത്തിന് എന്നെക്കൊണ്ടുമടുത്തെന്നു തോന്നുന്നു" എന്ന വാചകം ഞാന്‍ പിന്‍വലിക്കുന്നു. ഒരു സഹായം ചെയ്യണം ഇത്തരത്തില്‍ തന്നെ നെഗോഷ്യേറ്റ് ചെയ്ത് ആ പലസ്തീന് പ്രശ്നവും കാശ്മീര്‍ പ്രശ്നവും എല്ലാമൊന്നു പരിഹരിക്കണം. അവരില്‍ ചിലരുമൊക്കെ മുയലുകളുടെ കൊമ്പുകള്‍ ഞാനിവിടെ എണ്ണിയപോലെ എണ്ണുകയാണല്ലോ പലപ്പോഴും.
:)
Post a Comment