വായന

അക്ഷരം:aksharam‌‌

This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.

Monday, June 09, 2008

കറുത്ത/കടുത്ത പ്രതിഷേധം

ബ്ലോഗുകളില്‍ നിന്നു കൃതികള്‍ മോഷ്ടിച്ചു തങ്ങളുടെ വെബ്‌സൈറ്റില്‍ ചേര്‍ത്തതു ചൂണ്ടിക്കാട്ടിയവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കേരള്‍സ്.കോമിനോടുള്ള പ്രതിഷേധവും, ഇതില്‍ പ്രതിഷേധിക്കാന്‍ തങ്ങളുടെ ബ്ലോഗുകളില്‍ കരിവാരം നടത്തുവാന്‍ തീരുമാനിച്ച ബ്ലോഗേഴ്സിനോടുള്ള ഐക്യദാര്‍ഢ്യവും ഈ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നു.

With this blackened post, I express

  • my protest against kerals.com, who used highly condemnable abusive language, threatened and used the worst form of cyberstalking and baseless allegations against Malayalam bloggers who pointed out their theft from Malayalam blogs

  • my support to fellow bloggers who decided to show protest by blackening their blogs and labelling this week as “black week”.

More details:

Some other blogs who joined this protest:

1.Raj Neetiyath
2.One Swallow
3.Vellezhuthth
4.Visalamanaskan
5.Choottazhi
6.guptham
7.ithentha
8.Salini
9.Kumar
10.anchalkkaran
11.Najoos
12.Wakkarimashta
13.Idival
14.Bindu
15.Pachalam
16.Njan
17.Sree
18.Siju
19.Beerankutti
20.Reshma
21.Moorthy
22.Saramgi
23.Sebin Jacob
24.Sreevallabhan
25.Anamgari
26.Sankuchithan
27.Yarid
28.Sundaran
29.Devan
30. Sapthavarnangal
31.Venu
32.Shiju
33.Vavachi
34.Mayoora
35.Pulli
36.Anilan
37.Kannuran
38.G. Manu
39.Thamanu
40.Shefi
41.Tharavadi & Valyammayi
42.Sakshi
43.Ziya
44.Kunjans
45.Nazeer
46.Cheedappi
47.Kuttenmenon
48.Anony Antony
49.Prasanth Kalathil
50.Keralafarmer
51.Dasthakir
52.Kinav
53.Nishkalankan
54.Asha
55.Latheesh Mohan
56.P.R
57.Sidarthan
58.Bhumiputhri
59.Kala
60.Agrajan
61.Umesh

Sunday, June 24, 2007

കമന്റ് അഗ്രഗേറ്റര്‍‌മാരും ഐപി പിടിത്തവും

മുന്നറിയിപ്പ്: ഏറെ നാളുകളായി മലയാളം ബ്ലോഗുകളില്‍ ചര്‍ച്ചകള്‍ക്കും അതിലുപരി വിവാദങ്ങള്‍ക്കും ഇട നല്‍കിയ ഒരു വിഷയത്തില്‍ ഒരു പോസ്റ്റുകൂടി എന്നു കരുതി എന്നെ തല്ലാതെ വിടുക. :)

മുഖാമുഖങ്ങളില്‍ പാലിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുള്ള പരസ്പര ബഹുമാനവും മര്യാദകളും ബ്ലോഗുകളിലൂടെ സം‌വദിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നതാണ്‌ ഏറിയ പങ്ക് വിഷയങ്ങളേയും വഷളാക്കിയതെന്ന് നിരീക്ഷിക്കാനാണ്‌ ഞാനിഷ്ടപ്പെടുന്നത്; പുതിയ വിവാദത്തിനല്ല.

കുറച്ചു കാലം മുമ്പ് ഒരു ഹോക്സ് ഇറങ്ങിയിരുന്നത് ഓര്‍ക്കുന്നുണ്ടാവും പലരും. ഏഓഎല്‍-മൈക്രോസോഫ്റ്റ് എന്നിവര്‍ ചേര്‍ന്ന് ചുമ്മാ നിങ്ങള്‍ക്ക് പതിനായിരം ഡോളര്‍ എങ്കിലും തരുമെന്ന്. വെറുതേ ഒരു മെസേജ് പലര്‍ക്കും ഫോര്‍‌വേഡ് ചെയ്താല്‍ മതി. അയയ്ക്കപ്പെടുന്ന ഓരോ അഡ്രസിനും $245 വച്ച് തരും! ബില്‍‌ഗേറ്റണ്ണന്‍ നമ്മളയയ്ക്കുന്ന ഫോര്‍‌വേഡുകളൊക്കെ അങ്ങ് ട്രാക്ക് ചെയ്തിട്ടാണ്‌ സമ്മാനത്തുക നിശ്ചയിക്കുന്നതത്രേ.
ചില വാര്‍ത്തകള്‍:
http://urbanlegends.about.com/library/weekly/aa051299.htm
http://antivirus.about.com/od/emailhoaxes/a/maoltrack.htm (ഇത്തരത്തിലുള്ള പല ലിങ്കുകളും ഈ പേജില്‍ തന്നെ കാണാം)

ബ്ലോഗര്‍ സെറ്റിങ്ങുകളില്‍ (Comment Notification Address) നിന്ന് കമന്റുകള്‍ ഏതെങ്കിലുമൊരു ഇ-മെയില്‍ ഐഡിയില്‍ അയയ്ക്കുക വഴിയാണല്ലോ നിലവില്‍ കമന്റ് അഗ്രഗേറ്റ് ചെയ്യുന്ന ഗ്രൂപ്പുകളിലേയ്ക്ക് കമന്റുകള്‍ എത്തുന്നത്.
പ്രസ്തുത ഇ-മെയില്‍ ഐഡിയില്‍ എത്തിച്ചേരുന്ന കമന്റുകളെ നിലപാടുകള്‍ അനുസരിച്ച് ആവശ്യാനുസരണം തരം തിരിക്കലോ ഫില്‍റ്ററിങ്ങോ നടത്തിയിട്ടാണ്‌ ഗ്രൂപ്പുകളില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യപ്പെടുക.
ഗ്രൂപ്പുകള്‍ക്ക് ഉദാഹരണം:
1. http://groups.google.com/group/blog4comments
2. http://groups.google.com/group/marumozhikal

ഓരോ കമന്റും ചെയ്യുന്നവരുടെ ഐപി അഡ്രസ് മേല്പ്പറഞ്ഞ അഗ്രഗേറ്റര്‍ നടത്തിപ്പുകാരില്‍ എത്തിച്ചേരുമെന്ന മട്ടിലാണ്‌ പഴയ ബ്ലോഗര്‍മാരും മികച്ച കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുമായ പലരും ഇപ്പോഴും കരുതിയിരിക്കുന്നുവെന്നാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. എനിക്കു പ്രിയപ്പെട്ട പല കൂട്ടുകാരും ഈ വിഷയം ഉന്നയിച്ച് പലയിടത്തും കമന്റെഴുതിയിരിക്കുന്നത് പലപ്പോഴും കാണാനിടവന്നിട്ടുണ്ട്.
ഒരുദാഹരണം. ഇതിനു മറുപടി അര്‍ഹിക്കാത്തതുകൊണ്ടാണോ എന്നറിയില്ല ആരും പ്രതികരിച്ചു കണ്ടുമില്ല.

എന്റെ അറിവില്‍ ബ്ലോഗുകളിലെ സന്ദര്‍ശകരുടെ വിവരങ്ങള്‍‍ അറിയാന്‍ ഏതെങ്കിലും ഹിറ്റ് കൗണ്ടര്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയും അവര്‍ തരുന്ന സ്ക്രിപ്റ്റ് ബ്ലോഗ് ടെമ്പ്ലേറ്റില്‍ ഉള്‍പ്പെടുത്തുകയും, വേണ്ടപ്പോള്‍ ഹിറ്റ് കൗണ്ടര്‍ ദാതാവിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് റിപ്പോര്‍ട്ടുകള്‍ നോക്കുകയും ചെയ്യണം. ഇങ്ങനെയല്ലാതെ ബ്ലോഗുസന്ദര്‍ശകരുടെ വിവരങ്ങള്‍ കണ്ടുപിടിക്കാവുന്ന സം‌വിധാനം ഉണ്ടെങ്കില്‍ ദയവായി എനിക്കും കൂടി പറഞ്ഞുതരുക.

കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ അവ യുക്തിഭദ്രവും വസ്തുനിഷ്ടവുമായിരുന്നാല്‍ അതാവില്ലേ ഊഹാപോഹങ്ങളെ ആശ്രയിക്കുന്നതിനേക്കാള്‍‍ മെച്ചം?

Sunday, August 27, 2006

ജെമല്‍ (ഗമല്‍)


ജെമല്‍ (ഗമല്‍)

Blog Archive

About Me

My Photo
അനില്‍_ANIL
View my complete profile