Saturday, August 27, 2005

പഠിപ്പ്

അലമേലു അമ്മാൾക്ക് കോപം കൊണ്ട് കണ്ണ് കാണാൻ വയ്യാതായി ഇരിക്കുകയാണ്.
അദ്ദേഹം ഇതൊന്നും കാണാൻ ജീവിച്ചിരിപ്പില്ലല്ലോ എന്നുള്ളതാണ് ഏക ആശ്വാസം.
ഓരോ പഠിപ്പുകൾ! സ്റ്റാറ്റസ്സിന്റെ പേരും പറഞ്ഞ് കൊച്ചുമകനെ നാലാം വയസ്സിൽ ദൂരെയുള്ള ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തതാണ്.

ഇവിടെ അഗ്രഹാരത്തിനടുത്ത് ഏതെങ്കിലും പള്ളിക്കൂടത്തിൽ മതി എന്ന് അദ്ദേഹവും ഞാനും അന്ന് എത്രയോ പറഞ്ഞതാണ്.

നമ്മളൊന്നും ജീവിച്ച കാലമല്ല ഇപ്പോ.
എല്ലാത്തിനും മത്സരം ആണ്.
നാട്ടിൻപുറത്തെ പഠിപ്പുംകൊണ്ട് ചെന്നാൽ എവിടേയും ജോലി കിട്ടില്ല.
മകനും മരുമകളും നിരത്തിയ കാരണങ്ങൾ പലതാണ്.
എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യം അവധിക്കുവരുമ്പോഴെങ്കിലും സ്വന്തം ഭാഷയും സംസ്കാരവും മനസ്സിലാക്കിക്കൊടുക്കാൻ അപ്പാവോ അമ്മാവോ തുനിഞ്ഞില്ല.
താൻ എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ തുടങ്ങിയാൽ തന്നെ
‘പാട്ടീ ഉന്നുടെ കാലമെല്ലാം പോയാച്ച്. ഇന്ത കാലത്തിലേ സ്റ്റൈൽ താൻ മുഖ്യമാന വിഷയം‘
എന്നാ കൊച്ചുമോൻ പറഞ്ഞത്.
സ്റ്റൈൽ!
അതു കണ്ടിട്ടു മതിയായി. എല്ലാം പോട്ടെ.
ഇന്നലെ അയ്യർ വന്നിട്ട് പറഞ്ഞ് പോയപ്പോഴാണു സ്റ്റൈലിന്റെ കാര്യം തികഞ്ഞത്.
“എന്നാ അക്കാ ഇങ്കെയെല്ലാം ആച്ച്. ഇനി സൊല്ലി എന്ന പ്രയോജനം.
ആനാ ഇന്തമഠത്തിലേ പയ്യൻ ഇപ്പടിയെല്ലാം സെയ്യലാമാ.?”

“എന്നാച്ച്? സൊല്ലിയാ താനേ തെരിയും?” പാട്ടിക്ക് അരിശം വന്നു.
ഉങ്ക ചിന്ന പയ്യൻ എന്നുടെയ റ്റീ സ്റ്റാളുക്ക് വന്ത് എല്ലാരുക്കും മുന്നാടി “ഇങ്കെ എന്ത ബ്രാൻഡ് കള്ള് കിടയ്ക്കും എന്ന് കേട്ടാച്ച്.“


“കടവുളേ.. അങ്കെയെല്ലാം സെയ്താച്ചാ അവ?“

“ഇത് വന്ത് ഒരു ചിന്ന ടീസ്റ്റാൾ . ഇങ്കെ കള്ള് ഒന്നുമേ കെടയാത്. ഇങ്കെ വന്തു അതെല്ലാം കേക്കലാമാ എന്ന് നാൻ സൊല്ലിയാച്ച്.“

“പിന്നെ മാമാ ഏതുക്കു ഇങ്കെ ‘ബ്രാഹ്മണർ കൾ സാപ്പിടൂം ഇടം‘ എന്ത ബോർഡ് വെച്ചിരിക്ക്? ഇതു താനേ ഉൻ പേര സൊല്ലിയാച്ച്.“

“അവനുക്ക് തമിൾ തെരിയവേ ഇല്ലൈ . എന്നാ കാലം ആയിപ്പോച്ച്. അവനുടയ അപ്പാ അമ്മാക്കിട്ടെ താൻ ഇതെല്ലാം സൊല്ലവേണ്ടിയത്. ആനാ അവ ഒണ്ണുമേ സെയ്യപ്പോകറ്തില്ലേ.“
അയ്യർ വിഷമത്തിൽ പറഞ്ഞ് പോയപ്പോൽ മുതൽ പാട്ടിക്ക് ദേഷ്യം വന്നതാണ്.


എന്തായാലും നാടുകാണാൻ പോയവർ തിരിച്ച് വന്നിട്ട് ചോദിക്കാം എന്ന വിചാരത്തിൽ അമ്മാൾ ഇരിക്കുകയാണ്.
ആലോചിക്കുമ്പോൾ ദേഷ്യം അടക്കാൻ വയ്യ.
എന്തു ചെയ്യാൻ?....

Wednesday, August 24, 2005

Ambitions

മൌണ്ട് എവറസ്റ്റിൽ കയറുന്നതു സ്വപ്നം കാണൂ;
മൂക്കുന്നിമലയിലെങ്കിലും തപ്പിപ്പിടിച്ചു കയറാം

യൂണിക്കോഡിൽ അഞ്ജലിയിൽ ബ്ലോഗാൻ ആശിക്കൂ;
മാതൃഭൂമിയുടെ വികലമായ ഫോണ്ടെങ്കിലും വഴങ്ങും.

ഒരു
G5 ന്‌ ആഗ്രഹിക്കൂ;
ഒരു 486 എങ്കിലും കിട്ടും.

ഒപ്പം
OS X സ്വപ്നം കാണൂ;
DOS 6.2 എങ്കിലും കിട്ടും.

സലീൻ
എസ്‌-7 കാറിന്‌ ആഗ്രഹിക്കൂ;
ഒരു
കം മർറ പീപ്പി കാറെങ്കിലും വാങ്ങാം.

വരമൊഴി പോലുള്ള ഒരു പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കൂ;
ഒരു എക്സൽ ഫോർമുല ഇടാനെങ്കിലും പഠിക്കാം

സീയെംഡി ആകാൻ പ്രയത്നിക്കൂ;
ഓഫീസ്‌ ബോയ്‌ എങ്കിലും ആയേക്കാം.

മറ്റുള്ളവരുടെ മനസ്സ്‌ കാണാൻ ശ്രമിക്കൂ;

നിങ്ങളുടെ മനസ്സ് അവിടൊക്കെയും കാണാം.

Friday, August 19, 2005

കമന്റ് സ്പാം

ഈ അടുത്ത ദിവസങ്ങളിൽ പല ബൂലോഗങ്ങളിലും സ്പാം കമന്റുകൾ വ്യാപകമായി വന്നുകാണുന്നു. പിന്മൊഴി ടീം അതിനു ചില പരിഹാരങ്ങൾ ഉണ്ടാക്കാൻ പ്രവർത്തിക്കുന്നു എന്നും കേട്ടു.

അതുവരുന്നതുവരെ കമന്റ് സെറ്റിങിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നെന്നു തോന്നുന്നു. ലോഗിൻ ചെയ്യാൻ മടിയുള്ള കൂട്ടുകാർക്കിത് ഒരുപക്ഷേ രസിക്കില്ല. എന്നാലും...
  1. Sign in to http://www.blogger.com/ & goto Settings->Comments
  2. Select "Only Registered Users" for the question "Who Can Comment?"
  3. Select "Yes" for the question "Show word verification for comments?"
  4. Click "Save Settings" button below
  5. Click "Republish" button

Tuesday, August 16, 2005

ദയവായി സഹായിക്കൂ...

ബ്ലോഗ്ഗറിൽ Edit Posts ഓപ്ഷനിൽ എനിക്ക് ഈയിടെയായി ഒരു പ്രശ്നം.

അതിലെ വിസിവിഗ് സൌകര്യങ്ങളൊന്നും കിട്ടുന്നില്ല.
(കാര്യമറിഞ്ഞാൽ നോക്കാമെന്ന് ഒരാളെങ്കിലുമേറ്റ നിലയ്ക്ക് അതിവിടെ കാണിക്കുന്നു.)


ഇങ്ങനെ വരേണ്ടത്:

ഇങ്ങനെയാണിപ്പോൾ വരുന്നത്

പുതുതായി സോഫ്റ്റ്വെയർ ഒന്നും കയറ്റിയിട്ടില്ല.
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)

Windows 2000 SP4
IE6

നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.

വായന