Wednesday, June 22, 2005

'മാധ്യമ'പ്രവര്‍ത്തകരുടെ ബ്ലോഗ്

സ്വയം സംസാരിക്കുന്ന ഒരു കത്തിടപാട്‌ (ബന്ധപ്പെട്ടവരുടെ അനുവാദത്തോടെ തന്നെ) ഇവിടെ പ്രസിദ്ധീകരിക്കുന്നു. അവരുടെ സൌകര്യത്തിനായി കൈരളി ഫോണ്ടുപയോഗിച്ചായിരുന്നു ആദ്യം എഴുതിയത്‌.
-----
പ്രിയ സുഹൃത്തുക്കളെ,

മാധ്യമം ഓണ്‍ലൈന്‍ പതിപ്പ്‌ വരുന്നതുകാത്തിരുന്ന്‌, ഒടുവില്‍ വന്നപ്പോള്‍ ദിനവും വായിക്കാറുള്ള ഒരു പ്രവാസി എഴുതുന്നു.

http://www.cs.princeton.edu/~mp/malayalam/blogs/ -ല്‍ മാധ്യമം പ്രവര്‍ത്തകന്മാരുടെ ഒരു ബ്ലോഗുണ്ടെന്ന വിവരം വായിച്ച്‌ വളരെ പ്രതീക്ഷയോടെ വായിക്കാനെത്തിയപ്പോള്‍ കരുതിയത്‌ അതൊരു (കൈരളി ഫോണ്ടിലെങ്കിലുമുള്ള) മലയാളം ബ്ലോഗ്‌ ആവുമെന്നാണ്‌.
കണ്ടപ്പോള്‍ ഇംഗ്ഗ്ല‍ീഷും! അതുകൂടാതെ 'ഇന്റെറാക്റ്റീവത'യെക്കുറിച്ച്‌ ഏറെ ബോധുമുള്ളവരെന്നു സമൂഹം കരുതുന്ന പത്രപ്രവര്‍ത്തകര്‍ കമന്റുകള്‍ നിരോധിക്കുകയും ചെയ്തിരിക്കുന്നു! ശരിക്കും അതിശയിച്ചുപോയി. നിങ്ങളൊക്കെത്തന്നെയാണോ സമൂഹത്തിലെ അനീതികള്‍ക്കെതിരെ നിരന്തരം പോരാടുന്നതെന്നും കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ തൊടുത്ത്‌ രാഷ്ട്രിി‍യക്കാരെ വെള്ളം കുടിപ്പിക്കാന്‍ പോകുന്നതെന്നും സ്വയം ചോദിച്ചുപോയി..
പറയാതിരിക്കാന്‍ വയ്യ; നിങ്ങളുടെ ബ്ലോഗ്‌ നിരാശമാത്രമേ മലയാളികള്‍ക്കു തരൂ - ഒരുപക്ഷെ നിങ്ങള്‍ അതു തുടങ്ങിയത്‌ മലയാളം അറിയാത്തവരും പ്രതികരിക്കാത്തവരും
വായിക്കാനാവും അല്ലേ?

അനില്‍

------------------------------

പ്രിയ അനില്‍,

താങ്കളുടെ കത്ത്‌ വായിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്‌ മാധ്യമത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക്‌ മാത്രമായുള്ള ഒരു അനൌദ്യോഗിക ബ്ലോഗാണ്‌. തികച്ചും ഇന്‍ ഹൌസ്‌ സൌഭാവമുള്ള ഒന്ന്‌. അതിനാലാണ്‌ കമന്റുകള്‍ അംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയത്‌. ബ്ലോഗ്‌ ആരംഭിച്ച വിവരം പോലും മാധ്യമത്തിലെ സുഹൃത്തുക്കളെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. താങ്കള്‍ യാദൃശ്ചികമായി അതറിഞ്ഞതിലും കണ്ടതിലും പ്രതികരണം അറിയിച്ചതിലും വളരെ നന്ദി.

ഇനി മലയാളത്തിന്റെ കാര്യം. മാധ്യമം മലയാളം ഓണ്‍ലൈന്‍ എഡിഷന്റെ വായനക്കാരനാണല്ലോ താങ്കള്‍.

മാധ്യമം വായനക്കാര്‍ക്കായി അധികം വൈകാതെതന്നെ സമഗ്രമായ മലയാളം ബ്ലോഗ്‌ വരാന്‍ ആലോചന നടക്കുന്നുണ്ട്‌. ഇപ്പോള്‍ ഉള്ളത്‌ തികച്ചും പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായ സൌഹൃദസംഘം മാത്രമാണ്‌.

മാധ്യമത്തിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഇമെയില്‍ ആശയവിനിമയം നടത്താന്‍ പ്രധാനമായും ഇംഗ്ലീഷ്‌ ആണ്‌ ഉപയോഗിക്കുന്നത്‌. സന്ദേശങ്ങളും വാര്‍ത്തകളും തമ്മില്‍ തിരിച്ചറിയാനും ലോക്കല്‍ നെറ്റ്‌വര്‍ക്കില്‍ കൈമാറുമ്പോള്‍ ഇവ പരസ്‌പരം മാറിപ്പോകാതിരിക്കാനും ഉള്ള ഒരു മുന്‍കരുതലാണിത്‌.

ഞങ്ങളുടെ സ്ഥാപനത്തിലെ
കമ്പ്യൂട്ടര്‍ സാങ്കേതിക വിഭാഗത്തിന്റെ സഹായമോ കഴിവോ ഒന്നും ഞങ്ങള്‍ ഈ ബ്ലോഗ്‌ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടില്ല.

അതിനാലാണ്‌ താങ്കളുടെ മലയാളം സന്ദേശവും വായിക്കാന്‍ കഴിയാതിരുന്നത്‌.

താങ്കളുടെ വിമര്‍ശനങ്ങളെ നിറഞ്ഞ മനസോടെ ഉള്‍കൊള്ളുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ വിഭാഗത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ബ്ലോഗ്‌ മലയാളത്തിലാക്കാന്‍ ശ്രമിക്കാം.

താങ്കളെപ്പോലെ യാദൃശ്ചികമായി ബ്ലോഗ്‌ കണ്ട്‌ നിരവധി വായനക്കാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്‌. അവരുടെ വിമര്‍ശനം ഉള്‍കൊണ്ട്‌ കമന്റ്‌ പോസ്റ്റിംഗ്‌ സൌകര്യം അന്നുതന്നെ പുനസ്ഥാപിച്ചിട്ടുണ്ട്‌.

താങ്കളുടെ വിമര്‍ശനങ്ങള്‍ ഞങ്ങള്‍ ഗൌരവമായി സ്വീകരിച്ചു എന്നതിന്‌ തെളിവായി ഈ സന്ദേശം പൂര്‍ണമായും pmltkairali യില്‍ അയക്കുന്നു.

അനുകൂലിച്ചായാലും വിമര്‍ശിച്ചായാലും തുടര്‍ന്നും പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം

മാധ്യമം ജേര്‍ണോസ്‌.

5 comments:

സു | Su said...

:)

ചില നേരത്ത്.. said...

Dear Anil
u took a bold decision to convey the issues related to madhyamam journos..
it is admirable...
Go on...

കലേഷ്‌ കുമാര്‍ said...

അനിലേ, കൊള്ളാം..
ഞാന്‍ അവരോട്‌ മലയാളത്തില്‍ യുണീക്കോഡില്‍ ബ്ലോഗ്‌ ചെയ്യണമെന്ന് കമന്റില്‍ എഴുതിയിരുന്നു. അത്‌ അങ്ങ്‌ ചെന്ന ശേഷമാണ്‌ അവര്‍ കമന്റ്‌ അടച്ചുകളഞ്ഞത്‌!
അവര്‍ സായിപ്പന്മാരാന്നാ ഞാന്‍ കരുതിയിരുന്നത്‌!
യാദൃശ്ചികമായാണത്രേ "മലയാളം ബ്ലോഗ്‌ റോളില്‍" അവരുടെ ലിസ്റ്റിംഗ്‌ വന്നത്‌!
മാധ്യമത്തിന്റെ കമ്യൂണിക്കേഷന്‍ മാധ്യമം സായിപ്പിന്റെ ഭാഷയാണത്രേ!..
യുണീകോട്‌ മലയാളം ഉപയോഗിക്കാന്‍ അവര്‍ക്ക്‌ കഴിയില്ലേ?
അതോ അവര്‍ മലയാളം ഉപയോഗിക്കാന്‍ ഇനി മലയാളം വോയിസ്‌ റക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ആരേലും കണ്ടുപിടിക്കണോ?

ഏതായാലും അവര്‍ മലയാളത്തില്‍ മറുപടി അയച്ചതില്‍ സന്തോഷമുണ്ട്‌! :)

.::Anil അനില്‍::. said...

:)

സു:)
Thanks Ibru. But I do not think I've done something to that extend. I have published it here because we all had discussed it and tried to comment on their blog.

കലേഷ്,
അവരുടെ ബ്ലോഗില്‍ താങ്കളുടെയും വി.പി, കെവിന്‍, പോള്‍ തുടങ്ങി നിരവധി പേരുടെ കമന്റുകള്‍ ഞാന്‍ കണ്ടിരുന്നു. ഞാന്‍ കരുതുന്നത് പോള്‍ വഴിയാണവരുടെ ലിങ്ക് 'ചുരുളില്‍' വന്നെത്തിയതെന്നാണ്‌. അവര്‍ക്കിതൊന്നും അറിയില്ലല്ലോ. യൂണിക്കോഡിലൊക്കെ എല്ലാവരും ഇമെയില്‍ ചെയ്യാനും വായിക്കാനുമെല്ലാമുള്ള ഒരു സാഹചര്യം സാങ്കേതികമായി ഇനിയും ആയിട്ടില്ല എന്നാണ്‌ എനിക്ക് തോന്നുന്നത്. 'ജാലകങ്ങള്‍' കുറച്ചുകൂടി തുറന്നുകിട്ടാനുണ്ടെന്നു തോന്നുന്നു. പിന്നെ ബോധവല്ക്കരണവും. എന്തായാലും തല്കാലം അവരെ 'അധികചിഹ്നത്തില്‍' ഇടാനാണെനിക്കുതോന്നുന്നത്. അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത് നടക്കാന്‍ പോകുന്ന നയം തന്നെയാണെന്നുകരുതി തല്കാലം അക്രഡിറ്റേഷന്‍ കൊടുക്കാം. പിന്നെയൊരു സര്‍വെയലന്‍സ് ആഡിറ്റ് നമുക്ക് നടത്തിനോക്കാം. എന്താ?

.::Anil അനില്‍::. said...

ഒ രു പി ന്‍ മൊ ഴി പ രീ ക്ഷ ണം.

വായന