Saturday, January 07, 2006

പൂച്ചകള്‍

അങ്ങു ദൂരെ അമേരിക്കായിലെങ്ങാണ്ടൊരു പൂച്ച ഒരു കാറിന്റെ ആക്സിലില്‍ പറ്റിപ്പിടിച്ചിരുന്ന് 70 മൈല്‍ സഞ്ചരിച്ചെന്ന് രാവിലെ ഏഷ്യാനെറ്റ് വാര്‍ത്തയില്‍ കൌതുകവാര്‍ത്ത.
മിടുക്കനും സാഹസികനുമായ ആ പൂച്ചയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത അമേരിക്കാക്കാര്‍ (ഏഷ്യാനെറ്റും) നമ്മുടെ നാട്ടിലെ ട്രക്കര്‍/ജീപ്പ് എന്നിവയില്‍ പറ്റിപ്പിടിച്ചിരുന്ന് നൂറുകണക്കിനു മൈലുകള്‍ ദിനവും താണ്ടുന്നവരെയൊന്നും കണ്ടിട്ടില്ലായിരിക്കും എന്നു സമാധാനിച്ചു.


ജ്വാലിയ്ക്കെത്തിയപ്പോഴാണടുത്ത മനസ്സമാധാനക്കേട്.
വൈദ്യന്മാര്‍ തലങ്ങും വിലങ്ങും ഗൂഗ്ലിങ്ങും മെയില്‍ തുറക്കലും നടത്തി കുരുക്കുന്ന നെറ്റ്വര്‍ക്കില്‍ മൈക്രോസോഫ്റ്റിന്റെ
വാതില്‍പ്പഴുത് എന്തു കുണ്ടാമണിയാണുണ്ടാക്കുയെന്ന് വേവലാതിപ്പെട്ട് നെറ്റ് കണക്ഷന്‍ ഒന്നു നിര്‍ത്തിച്ചിട്ട് ഒരു സര്‍വാണി പാച്ച് സദ്യ നടത്താന്‍ നോക്കി; ആട്ടോ അപ്‌ഡേറ്റൊക്കെ ആയിവരാന്‍ നേരമെടുക്കും.

എലിയുടെ പ്രാണവേദനയ്ക്കിടെ തന്നെ പൂച്ചവൈദ്യന്മാര്‍ക്ക് ബാങ്ക് സൈറ്റില്‍ ലോഗിന്‍ ചെയ്ത് സാലറി എത്തിയോന്നു നോക്കണം, അല്ലെങ്കില്‍ ഇ-ട്രേഡിലെ നിലവാരം അറിയണം. അത്തരം കളികളൊക്കെ ഈ പാച്ചൊന്നു പറ്റിച്ചിട്ടാവാമെന്നു പറഞ്ഞാല്‍ മനസിലാവില്ലെങ്കില്‍ അനുഭവിക്കട്ടേന്നു കരുതി നെറ്റ് കണക്ഷന്‍ ഓണാക്കിക്കൊടുത്തു.
കാത്തിരിപ്പു സമയം, WMF vulnerability പുറം ലോകത്തെങ്ങനെ ബാധിച്ചെന്നു യാഹു വാര്‍ത്ത പറയുന്നൂന്നറിയണമല്ലോന്നു കരുതി അവിടെച്ചെന്നപ്പോഴുണ്ട് ദാ പിന്നെയുമൊരു പൂച്ച!
Cat dials 911, saves man's life
‘Hero’ cat apparently dials 911 to help owner

4 comments:

ദേവന്‍ said...

റ്റേക് ഓഫ് ചെയ്ത വിമാനത്തിന്റെ ഫ്യുവൽ ടാൻകിന്റെ അടപ്പു തുറന്നിട്ട് ആകാശത്തേക്ക് തീ അയച്ച ബ്രൂസ് വില്ലിസിന്റെയും അന്യ ഗ്രഹത്തിലെ ജീവൻ കണ്ടെത്തിയ നാസയുടെയും നാട്ടിലെ പൂച്ച അല്ലേ? 911 വിളിക്കൽ മാത്രമല്ല 916 സ്വർണ്ണം വാങ്ങലും നടത്തും.

Anonymous said...

M.T -yuTe sherlock vaayicchiTTillE?

Kalesh Kumar said...

"strange" എന്ന ഗണത്തിൽ പെടുത്താവുന്ന വാർത്തകളും സ്റ്റാ‍റ്റിസ്സ്റ്റിക്ക്സും ഒക്കെ ഇടയ്ക്കിടയ്ക്ക് അമേരിക്കയിൽ നിന്നും വരാ‍റുണ്ട്!

നന്നായി അനിലേട്ടാ‍...

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല സബ്ജക്ട്.
നന്നായിട്ടുണ്ട്.

വായന