മൂന്നു ദിവസം മുന്‍പൊരു വെളുപ്പാന്‍ കാലം ഒരു ചങ്ങാതി ഫോണില്‍ വിളിച്ചു. പെരിങ്ങോടന് സാറിന്റെ ഓണ്‍ലൈന്‍ ഉബുണ്ടു ക്ലാസ് ഏകദേശം വെളുക്കുന്നതുവരെ അറ്റന്‍ഡ് ചെയ്യുന്നതുകാരണം ഉറക്കം തുടങ്ങിയിരുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ചങ്ങാതീടെ വിളി ഒരു തൊന്തരവും ആയില്ല.
പറഞ്ഞ വിവരം ഇതാണ്. 4444444 എന്ന നമ്പരിലേയ്ക്ക് ഒരു ബ്ലാങ്ക് എസ്സെമ്മെസ് അയച്ചാല്‍ മൊബൈല്‍ ഫോണിന്റെ ക്രെഡിറ്റില്‍ കുറഞ്ഞത് ദി.10 എങ്കിലും കൂടുമെന്ന്. ഭാഗ്യമുണ്ടെങ്കില്‍ അത്
വലിയ ഒരു തുക തന്നെയാവാം. അല്ലെങ്കില്‍ പലതവണ ചെയ്ത് ആയിരങ്ങള്‍ തന്നെ ഉണ്ടാക്കാം!!!
മുമ്പും ഇങ്ങനെ പല കളികളും കേട്ടിട്ടുള്ളതുകൊണ്ടും എറ്റിസലാറ്റിന്റെ യന്ത്രങ്ങള്‍ ഓരോ അക്കൌണ്ടിന്റെ ട്രാക്കിങ്ങും തീര്‍ച്ചയായും രേഖപ്പെടുത്തും എന്നത് അറിയുന്നതു കൊണ്ടും ചങ്ങാതിയോടുപദേശിച്ചത് ഈ കളി കളിക്കണ്ട എന്നായിരുന്നു.
പിറ്റേന്നു രാവിലെ അറിഞ്ഞു പലരും ഉയര്‍ന്ന ബാലന്‍സുകള്‍ അക്കൌണ്ടില്‍ ഉണ്ടാക്കിയെന്ന്.
നാട്ടിലേയ്ക്കൊക്കെ വിളിച്ച് അത് മുതലാക്കിയവര്‍ ഏറെ താമസിയാതെ തന്നെ വിവരവും അറിഞ്ഞു.എത്ര തുകയായിരുന്നു കാര്‍ഡില്‍ വര്‍ദ്ധിച്ചത് അത്രയോ അതിലും കൂടുതലോ തുക ആ നമ്പരുകളുടെ അക്കൌണ്ടുകളില്‍ റിവേഴ്സ് ചെയ്യപ്പെട്ടു, അന്നു തന്നെ.
ഫലം, ‘പറ്റിച്ചുണ്ടാക്കിയ’ ക്രെഡിറ്റുപയോഗിച്ചു വന്‍ വിളി വിളിച്ചു മുതലാക്കിയ പലര്‍ക്കും ബാലന്‍സ് മെനസ് ഫിഗര്‍ ആയി. കളി എറ്റിസലാറ്റിനോടു വേണ്ട എന്നര്‍ഥം.
ഇതിനെപ്പറ്റി ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല എന്നാണറിയുന്നത്.
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
4 comments:
മനഃസമാധാനം കിട്ടാൻ പറ്റിയ രണ്ടു സിമ്പിൾ തിയറികൾ (വക്കാരീസ് ഫിലോസഫി ഫോർ ടെൻഷൻ ഫ്രീ ലൈഫ് എന്ന എന്റെ ബെസ്റ്റ് സെല്ലറിലുള്ളതുതന്നെ):
1. ഒന്നും ഈ ലോകത്ത് ഫ്രീ അല്ല. നമ്മൾക്ക് എന്തെങ്കിലും എപ്പോഴെങ്കിലും എങ്ങിനെയെങ്കിലും ഫ്രീ ആയിട്ടുകിട്ടുകയാണെങ്കിൽ ഓർത്തോ, ആരെങ്കിലും എവിടെയെങ്കിലും അതിന് pay ചെയ്തിട്ടുണ്ടാവും. ചിലപ്പോൽ അതു നമ്മൾ തന്നെയാകാനും മതി. പേയ്മെന്റ് പൈസായാകണമെന്നും നിർബന്ധമൊന്നുമില്ല. ചിലപ്പോൾ നമ്മുടെ മനഃസമാധാനം തന്നെയാകാനും മതി.
2. ടോട്ടൽ ഈസ് എ കോൺസ്റ്റന്റ്: ഒരു കയറ്റത്തിൻ ഒരു ഇറക്കം. ഇന്നത്തെ ദുഃഖത്തിനു കാരണം, ഇന്നലത്തെ സന്തോഷമോ, നാളെ വരാനിരിക്കുന്ന സന്തോഷമോ ആവാം. ഇന്നലെ ബ്ലാങ്ക് എസ്സെമ്മെസ് അടിച്ച് സന്തോഷിച്ചവർ ഇന്നു ദുഃഖിക്കുന്നു. ഇന്നലെ ബ്ലാങ്ക് എസ്സെമ്മെസ് അടിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടവർ ഇന്നിതാ സന്തോഷിക്കുന്നു. ഈ ടോട്ടൽ ഈസ് എ കോൺസ്റ്റന്റ് തിയറി time bound ആയിരിക്കണമെന്നൊന്നുമില്ല. ചെറുപ്പകാലങ്ങളിലെ കഷ്ടപ്പാടുകൾക്ക് പകരമായി പലരും പ്രായമാകുമ്പോൾ സന്തോഷിക്കുന്നു. ചെറുപ്പത്തിൽ അടിച്ചുപൊളിച്ചവർ പലരും തിരിച്ചും...... ഒന്നിലും അമിതമായി സന്തോഷിക്കാതിരിക്കുക, അമിതമായി സങ്കടപ്പെടാതെയും.
(ഹാവൂ... ഒരു ഗ്ലാസ്സ് വെള്ളം)
വക്കാരി പറഞ്ഞത് സത്തിയം.
ചാവാനുള്ള ഒരു മുയല് എതോ ഒരു പ്ലാവിന്റെ ചുവട്ടില്‍ ചക്കയും കാത്തുകിടപ്പുണ്ട്.
ഇമാറാത്തൽ അറബിയത്തൽ മുത്തഹിദയിൽ താമസിക്കുന്ന ഞാൻ അറിഞ്ഞില്ലല്ലോ അനിലേട്ടാ ഈ കാര്യം!
ലോകത്ത് നടക്കുന്നതെല്ലാം ഞാനറിയണമെന്നുണ്ടോ?? അല്ലെ??
Post a Comment