Tuesday, August 16, 2005

ദയവായി സഹായിക്കൂ...

ബ്ലോഗ്ഗറിൽ Edit Posts ഓപ്ഷനിൽ എനിക്ക് ഈയിടെയായി ഒരു പ്രശ്നം.

അതിലെ വിസിവിഗ് സൌകര്യങ്ങളൊന്നും കിട്ടുന്നില്ല.
(കാര്യമറിഞ്ഞാൽ നോക്കാമെന്ന് ഒരാളെങ്കിലുമേറ്റ നിലയ്ക്ക് അതിവിടെ കാണിക്കുന്നു.)


ഇങ്ങനെ വരേണ്ടത്:

ഇങ്ങനെയാണിപ്പോൾ വരുന്നത്

പുതുതായി സോഫ്റ്റ്വെയർ ഒന്നും കയറ്റിയിട്ടില്ല.
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)

Windows 2000 SP4
IE6

നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.

5 comments:

Kalesh Kumar said...

ഈ പ്രശ്നം ഞാനും നേരിടുന്നുണ്ട്‌. എന്താണെന്നറിയില്ല. തീകുറുക്കനു പ്രശ്നങ്ങൾ ഒന്നുമില്ല. ഐ.ഈക്ക്‌ മാത്രമേ പ്രശ്നമുള്ളു.
എന്തേലും സൊല്യൂഷൻസ്‌????

സു | Su said...

നന്ദി ആദ്യം തന്നെ കിട്ടിയതുകൊണ്ടും എനിക്ക് ഇതിനെപ്പറ്റി ഒരു കുന്തവും അറിയാത്തതുകൊണ്ടും,
മൌനം മണ്ടിയ്ക്ക് ഭൂഷണം എന്നുള്ളതുകൊണ്ടും ഞാൻ തൽക്കാലം ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല :(
അല്ല, അറിയാഞ്ഞിട്ട് ചോദിക്ക്യാ. എന്താ പ്രശ്നം?

aneel kumar said...

അവനവനിസത്തെപ്പറ്റി ഈയിടെ ഒത്തിരി ചർച്ചകൾ നടന്നു കണ്ടു.
ഇക്കാലത്ത് ആർക്കും ആരെയും സഹായിക്കാൻ താല്പര്യമില്ലായിരിക്കാം എന്നു സമാധാനിക്കാം.
“വരൂ, കണ്ടാസ്വദിക്കൂ” എന്നു വല്ല തലക്കെട്ടുമിട്ട് ഞാനീ പ്രശ്നത്തിന്റെ പടമിട്ടിരുന്നെങ്കിൽ ആരെങ്കിലും സഹായിച്ചേനെ എന്നു തോന്നുന്നു. :(

SunilKumar Elamkulam Muthukurussi said...

njaanum soo-vinOTu yOjikkunnu. ee kamant aTikkaan lOg in cheyyaNamennathukonT~ onnu maTichchu ninnu ennumaathram -S-

aneel kumar said...

പ്രശ്നം പരിഹരിച്ചു.
നന്ദി.

വായന