ഹാഹാ എന്നെ കെട്ടിയിട്ടു ശ്രീജിത്താക്കാന് സമ്മതിച്ചാലും ഞാന്‍ സമ്മതിക്കൂല്ലാ, ഇതു ഞാന്‍ പറ്റിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതു തന്ന്യാ. ആ സ്മൈലി ;) ഇങ്ങിനെ ആയിരുന്നെങ്കില്‍ എന്നെ എല്ലാവരും വിശ്വസിച്ചേന്നെ :)
പെരിങ്ങോടന് മഞ്ചിത്തല്ല, ശ്രീജിത്താണായത്! മോനേ ശ്രീജിത്തേ, നീ പുറത്ത്. വേറേ ടൈറ്റില്‍ നോക്ക്!
(ഏതുറക്കത്തില്‍ ഇനി പെരിങ്ങോടനെ വിളിച്ചുണര്‍ത്തി ഏറ്റവും വൃത്തികെട്ട രണ്ടു മൃഗങ്ങളുടെ പേരു പറയു എന്നു ചോദിച്ചാല്‍ ആദ്യം പറയും ഒട്ടകം എന്ന്, രണ്ടാമത്തേത് കുതിര എന്നും. ബോണസായിട്ട് മൂന്നാമതൊന്നിന്റെ പേരുകൂടി പറയും കുമാര്‍ എന്ന്)
ഒരുപാടു കമന്റുകള്‍ പിന്മൊഴിയില് നിന്നു മെയില്ബോക്സില് കണ്ടപ്പോള്‍ എന്തോ അമറന്‍ പോസ്റ്റ് അനിലിട്ടു എന്നു കരുതി വന്നതാണു്. ഏതോ ഒരു മൃഗം. (ലവന് യാരു്?) അതും തല മാത്രം. ഫോട്ടോഗ്രാഫിയില്‍ ആദിത്യനാണോ ഗുരു? അനിയനെ കണ്ടു പഠിച്ചുകൂടേ?
ഏതായാലും വന്നതു മുതലായി. പെരിങ്ങോടര് പെരിയ സ്വാമിയുടെ ശയനപ്രദക്ഷിണം കാണാന്‍ പറ്റിയല്ലോ. അതു മണ്ടത്തരം പറ്റിയതല്ല, അറിഞ്ഞുകൊണ്ടു നേര്‍ച്ച പറഞ്ഞു ചെയ്തതാണെന്നു തഥാഗതന് (ബ്ലോഗറല്ല) പറയുന്നുണ്ടെങ്കിലും :)
:)) ഇത്രേം പ്രശ്നത്തിനും മാത്രമൊക്കെയുണ്ടോ ഒരു പാവം വെള്ളം കുടിക്കുന്ന പടത്തില്‍?
ഇനിയൊരു സത്യം പറയാം. അതൊരൊട്ടകമായിരുന്നു.
പോസ്റ്റ് അമറന്‍ അല്ലെങ്കിലും ഒട്ടക ദമ്പതികള്‍ ഇടയ്ക്ക് അമറുന്നുണ്ടായിരുന്നു. ദാ കണ്ടോ? പലരും ഇവിടെ കണ്ടുപിടിച്ച ജീവികളില്‍ പലതിനെയും കൂട്ടത്തില്‍ പിടിച്ചിട്ടുണ്ട്. കാണൂ.
ഷാര്‍ജാ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ അമൂല്യമായ പല ദൃശ്യങ്ങളും പകര്‍ത്താന്‍ പാടില്ല എന്ന നിയമമുണ്ട്. മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും അവിടെയുണ്ട്. അറേബ്യന്‍ പ്രദേശങ്ങളിലുള്ള ഒട്ടു മിക്ക ജീവജാലങ്ങളെയും അവിടെ സംരക്ഷിച്ച് പാര്‍പ്പിച്ചിട്ടുണ്ട്. അതിവിപുലമായ മറ്റുപല പ്രദര്‍ശന വസ്തുക്കളും ദൃശ്യശ്രാവ്യ വിരുന്നുകളും അവിടെ ഒരുക്കിയിട്ടുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
പക്ഷെ കുട്ടികളുടെ ഫാമിലെ കാഴ്ചകള്‍ക്ക് ഈ നിരോധനമില്ല. അതുകൊണ്ടുതന്നെ അവിടെ കണ്ട എല്ലാ കാഴ്ചകളും പകര്‍ത്തി. കൂടാതെ വിശാലമായ ഒരു പുല്‍ത്തകിടിയുടെയും ചെറുമരങ്ങളിലെ കിളിക്കൂടുകളെയും.
ഫോട്ടം പിടിത്തത്തിന്റെ ഞുണുക്കുവിദ്യകള്‍ കുമാറുള്‍പ്പെടെ പലരില്‍ നിന്നും അറിഞ്ഞുവച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണിലൂടെ അവ കണ്ട് ഞെക്കുന്നതിനിടെ വിദ്യ മറന്ന് എവിടെയെങ്കിലും നോക്കി ഞെക്കി പടം ഒരു വഴിയ്ക്കാവും. ജുറാസിക്കന് ഒട്ടകം നല്ല പടമാണെന്ന് കുമാര്‍ അഭിപ്രായപ്പെട്ടത് ഗുരുജി കണ്ടില്ലേ? എല്ലോര്‍ക്കും നന്ദി!
അനിലേട്ടന് ഇതിന്റെ പുറത്ത് യാത്ര ചെയ്ത് ക്ഷീണിച്ച് വെള്ളമടിക്കാന്‍ ഇറങ്ങിയപ്പോള്‍ അതിനും വെള്ളം കൊടുത്തതാ അല്ലേ? പാവം. അതിനൊരു ക്യാമറ ഇല്ലാതിരുന്നത് മോശമായിപ്പോയി.
42 comments:
അയ്യോ കുതിര :)
വല്യമ്മായി അതിന്റെ ഇടയില്‍ വേറെ എന്തോ ജന്തുവിനെ കണ്ടുവെന്ന് തോന്നുന്നു. :D
ആഹാ കമന്റും ഡിലീറ്റിയല്ലോ... (ഞാനാരോടും പറയില്ല ട്ടോ)
എന്താ പെരിങ്ങോടാ ഇത് .. സൂക്ഷിച്ച് നോക്ക്യെ ..
പെരിങ്ങോടാ ഇതു ഓട്ടാകം അല്ലേ?
(അപ്പോള്‍ പെരിങ്ങോടനു രണ്ട് മൃഗങ്ങളുടെ പേരറിയില്ല. 100 തവണ എഴുതിയിട്ട് ക്ലാസില്‍ കയറിയാല്‍ മതി)
സ്ഥിരം കാണാത്ത ഒരു ഒട്ടകചിത്രം. വ്യത്യസ്തമായ വ്യൂവിലൂടെ മനോഹരമായ ചിത്രം.
ഒട്ടകത്തിനെ അപ്പോള്‍ ഇങ്ങനേയും കാണാം ഇല്ലേ?
ഇത് ജുറാസിക്ക് പാര്‍ക്കില്‍ വച്ചെടുത്ത പടമാണോ അനിലേട്ടാ...?
ചിത്രം അസ്സലായി
ഞാന്‍ ചോദിക്കാന്‍ മറന്നത് വിശാലന് ചോദിച്ചു.
ഒട്ടകത്തെ അടുത്ത് കാണുന്നതാദ്യായിട്ടാ.നല്ല പടം
ഇതായിരുന്നു എന്റെ കമന്റ്.സൂക്ഷിച്ച് നോക്കിയപ്പോള്‍ ഒരു സംശയം.അതാ ഡിലീറ്റീത്.
പടം പിടുത്ത കലയില്‍ ചേട്ടനും അനിയനും ഒരേ പോലെ മിടുക്കന്മാരാ ല്ലേ?
അനിലേട്ടാ,
ഈ പടത്തിനു മുകളില്‍ എന്തു ജീവിന്നും കൂടി എഴുത്.
ഏതു ജീവിന്ന് അറിയാനാ..
(ഞാന്‍ ഇന്നലെയേ ഓടി ;) )
ഞാന്‍ പുറകെ വരുന്നവരെ പറ്റിക്കാന്‍ കരുതിക്കൂട്ടി പറഞ്ഞതല്ലേ! വല്യമ്മായി അതില്‍ കുടുങ്ങീന്നാ തോന്നണേ ;)
ഒരു നൂറിനൊള്ള കോള്‍ കാണുന്നല്ലോ!
മകള്‍: അച്ഛാ ക്യാമലിന്റെ സ്പെല്ലിങ് എന്താ?
അച്ഛന്: കേയേയെമ്മെല്ലേ. ക്യാമല്‍.
ഇതേതു സിനിമയിലെ രംഗമാ?
പെരിങ്സ്,
ഉരുളണ്ട. ആ വെള്ള ഷേര്‍ട്ട് നാശമവുമേ...
വിട്ട് കള. ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്നേ..
:-)
പെരിങ്ങോടന് വീണിടത്ത് കിടന്ന് ഉരുളുകയാണല്ലേ
ഇത് ഇനി ഒട്ടകത്തെപ്പോലുള്ള കഴുതയാവുമോ...
പെരിങ്ങോടാ 2 മൃഗങ്ങളുടെ പേര് അറിയില്ല എന്നു മാത്രമല്ല, ആ സിനിമയുടെ പേരും കൂടി അറിയില്ല!
ആ സിനിമ “ടീ പി ബാലഗോപാലന് എം ഏ.”
ആ ഡയലോഗ് പറയുന്നത് പപ്പു.
പെരിങ്ങോടന് എന്താ ശയനപ്രദക്ഷിണത്തില്‍ ആണോ?
പെരിങ്ങോടര്‍ക്ക് സമാധാനിക്കാം കണ്ടാമ്രഗത്തിന്റ് ഫോട്ടൊയല്ലല്ലൊ.. (തമാശക്ക് പറഞ്ഞതാണേ..)
ഹാഹാ എന്നെ കെട്ടിയിട്ടു ശ്രീജിത്താക്കാന് സമ്മതിച്ചാലും ഞാന്‍ സമ്മതിക്കൂല്ലാ, ഇതു ഞാന്‍ പറ്റിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്തതു തന്ന്യാ. ആ സ്മൈലി ;) ഇങ്ങിനെ ആയിരുന്നെങ്കില്‍ എന്നെ എല്ലാവരും വിശ്വസിച്ചേന്നെ :)
അപ്പൊ വല്യമ്മായിയെ ഞാന്‍ പറ്റിച്ചില്ലെന്നാണോ, പിന്നെന്തിനാ കമന്റ് ഡിലീറ്റ് ചെയ്തേ?
ഹേയ്.. മേനോന് ജീ കണ്ടാ മൃഗം ആവില്ല കൊമ്പില്ലല്ലോ..
ഇനി ഇതാണൊ... ആടിനെ പട്ടിയാക്കുക.
കുതിരപ്പുറത്താളിരിക്കുന്ന ചിത്രം നോക്കി ഉണ്ണിക്കുട്ടന് ചോദിച്ചു:
“അതാരാ അച്ഛാ?”
“അത് മോന്റെ അപ്പൂപ്പന്. വലിയ ധീരനായിരുന്നു. പട്ടാളത്തിലായിരുന്നു. അടിപൊളിയായിരുന്നു”
“ഹായ് അപ്പൂപ്പന്, ഹായ് അപ്പൂപ്പന്” ഉണ്ണിക്കുട്ടന് സന്തോഷമായി.
“പക്ഷേ അച്ഛാ...”
“എന്താ മോനേ?”
“അപ്പോ ആരാ അച്ഛാ നമ്മുടെ അപ്പൂപ്പന്റെ പുറത്ത് തോക്കും പിടിച്ചോണ്ടിരിക്കുന്നേ?”
(കടപ്പാക്കട കിടപ്പാടം-ടോംസിന്റെ ഉണ്ണിക്കുട്ടന്).
ഇത് ഒട്ടകായ നിന്നെയിഹ വെള്ളം കുടിക്കുന്നതു കണ്ടളവിലുണ്ടായൊരിണ്ടല് മമ കുതിരയായിപ്പോയതല്ല. ഒരു മൃഗത്തെ കണ്ടു, ഒരു കഥ ഓര്‍ത്തു-ത്രേള്ളൂ.
ഭഗവാനേ! കുമാരാ അതു ഞാന്‍ മന്ജിത്താവാന് ശ്രമിച്ചതല്ലേ. ഉത്തരമറിയാത്ത ചോദ്യമൊന്നും ക്വിസ്സ് മാസ്റ്റര്‍മാര്‍ ചോദിക്കില്ല ;)
(അല്ല അല്ല ഉരുണ്ടതല്ല, എന്നെപ്പിടിച്ചാരും ഉരുട്ടരുതു്)
അങ്ങനെ ആര് ആരെ പറ്റിച്ചു.. അനിലേട്ടന് പെരിങ്ങോടരേയൊ... പെരിങ്ങോടര് വല്ല്യമ്മായിയെ യോ... ആ
ങ്ങാ,പല പറ്റിക്കലുക്കായി ഇനിയുമീ ജന്മം ബാക്കി
ഹാഹാ എന്നെ കെട്ടിയിട്ടു ശ്രീജിത്താക്കാന് സമ്മതിച്ചാലും ഞാന്‍ സമ്മതിക്കൂല്ലാ..
എന്നുള്ളയിടത്തെ ആദ്യത്തെ സമ്മതം, ശ്രമിച്ചാലും എന്നു വായിക്കുവാനപേക്ഷ ;)
(എന്തൊരു പണിത്തിരക്ക് ഈയിടെ)
ഒട്ടകത്തെ കാണുമ്പോള്‍ എനിക്ക് സംഘര്‍ഷത്തിലെ പാട്ടോര്‍മ്മ വരും. ഇവിടെ മരുഭൂമിയില്‍ ഒട്ടകകൂട്ടങ്ങള്‍ കണ്ടാലും, ഇനി തീപ്പട്ടിയിന്മേലുള്ള പടം കണ്ടാലും!
പെരിങ്ങോടന് മഞ്ചിത്തല്ല, ശ്രീജിത്താണായത്!
മോനേ ശ്രീജിത്തേ, നീ പുറത്ത്. വേറേ ടൈറ്റില്‍ നോക്ക്!
(ഏതുറക്കത്തില്‍ ഇനി പെരിങ്ങോടനെ വിളിച്ചുണര്‍ത്തി ഏറ്റവും വൃത്തികെട്ട രണ്ടു മൃഗങ്ങളുടെ പേരു പറയു എന്നു ചോദിച്ചാല്‍ ആദ്യം പറയും ഒട്ടകം എന്ന്, രണ്ടാമത്തേത് കുതിര എന്നും. ബോണസായിട്ട് മൂന്നാമതൊന്നിന്റെ പേരുകൂടി പറയും കുമാര്‍ എന്ന്)
വക്കാരീ... ഇത് വായിച്ച് ഞാന്‍ ഒരുപാട് തവണ ചിരിച്ചതാണ്. ഓര്‍മ്മിപ്പിച്ചതിന് നന്ദി ചുള്ളാ..
ഒരു സംശയം,ഈ ഗമാല്‍ എന്ന വാക്കില്‍ നിന്നകുമോ ജമാല്‍കോട്ട എന്ന പേരുണ്ടായത്.(അറബികള്‍ J എന്നെഴുതി ഗ എന്നാണ് ഉച്ചരിക്കാറ്)
ഒരുപാടു കമന്റുകള്‍ പിന്മൊഴിയില് നിന്നു മെയില്ബോക്സില് കണ്ടപ്പോള്‍ എന്തോ അമറന്‍ പോസ്റ്റ് അനിലിട്ടു എന്നു കരുതി വന്നതാണു്. ഏതോ ഒരു മൃഗം. (ലവന് യാരു്?) അതും തല മാത്രം. ഫോട്ടോഗ്രാഫിയില്‍ ആദിത്യനാണോ ഗുരു? അനിയനെ കണ്ടു പഠിച്ചുകൂടേ?
ഏതായാലും വന്നതു മുതലായി. പെരിങ്ങോടര് പെരിയ സ്വാമിയുടെ ശയനപ്രദക്ഷിണം കാണാന്‍ പറ്റിയല്ലോ. അതു മണ്ടത്തരം പറ്റിയതല്ല, അറിഞ്ഞുകൊണ്ടു നേര്‍ച്ച പറഞ്ഞു ചെയ്തതാണെന്നു തഥാഗതന് (ബ്ലോഗറല്ല) പറയുന്നുണ്ടെങ്കിലും :)
(വീണ്ടും രാജ്പാല് യാദവ് ടോണില്‍ ) “ഞാനെന്താ അമ്പലത്തിലെ ചെണ്ടയോ?”
ബൈദിബൈ, അനിലേട്ടാ, “വെള്ളം കുടിക്കുന്ന കുതിര“ അസ്സലായി... (വെള്ളം കുടിച്ചതു വേറേ പലരും ആണെങ്കിലും ;)
ഗമാലൊ? ഇതെന്തൂട്ട് ഗുലുമലാണിഷ്ടാ. കുതിര തന്നെ?
ഞാനൊരു പുതിയ ബ്ലോഗറാണു കെട്ടാ, കമന്റടിച്ചെന്നു പറഞ്ഞു പോലീസിനെക്കൊണ്ടു പിടിപ്പിക്കല്ല്.
:))
ഇത്രേം പ്രശ്നത്തിനും മാത്രമൊക്കെയുണ്ടോ ഒരു പാവം വെള്ളം കുടിക്കുന്ന പടത്തില്‍?
ഇനിയൊരു സത്യം പറയാം. അതൊരൊട്ടകമായിരുന്നു.
പോസ്റ്റ് അമറന്‍ അല്ലെങ്കിലും ഒട്ടക ദമ്പതികള്‍ ഇടയ്ക്ക് അമറുന്നുണ്ടായിരുന്നു. ദാ കണ്ടോ?
പലരും ഇവിടെ കണ്ടുപിടിച്ച ജീവികളില്‍ പലതിനെയും കൂട്ടത്തില്‍ പിടിച്ചിട്ടുണ്ട്. കാണൂ.
ഷാര്‍ജാ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ അമൂല്യമായ പല ദൃശ്യങ്ങളും പകര്‍ത്താന്‍ പാടില്ല എന്ന നിയമമുണ്ട്.
മറ്റൊരിടത്തും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും അവിടെയുണ്ട്. അറേബ്യന്‍ പ്രദേശങ്ങളിലുള്ള ഒട്ടു മിക്ക ജീവജാലങ്ങളെയും അവിടെ സംരക്ഷിച്ച് പാര്‍പ്പിച്ചിട്ടുണ്ട്. അതിവിപുലമായ മറ്റുപല പ്രദര്‍ശന വസ്തുക്കളും ദൃശ്യശ്രാവ്യ വിരുന്നുകളും അവിടെ ഒരുക്കിയിട്ടുണ്ട്.
ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
പക്ഷെ കുട്ടികളുടെ ഫാമിലെ കാഴ്ചകള്‍ക്ക് ഈ നിരോധനമില്ല. അതുകൊണ്ടുതന്നെ അവിടെ കണ്ട എല്ലാ കാഴ്ചകളും പകര്‍ത്തി. കൂടാതെ വിശാലമായ ഒരു പുല്‍ത്തകിടിയുടെയും ചെറുമരങ്ങളിലെ കിളിക്കൂടുകളെയും.
ഫോട്ടം പിടിത്തത്തിന്റെ ഞുണുക്കുവിദ്യകള്‍ കുമാറുള്‍പ്പെടെ പലരില്‍ നിന്നും അറിഞ്ഞുവച്ചിട്ടുണ്ടെങ്കിലും ക്യാമറക്കണ്ണിലൂടെ അവ കണ്ട് ഞെക്കുന്നതിനിടെ വിദ്യ മറന്ന് എവിടെയെങ്കിലും നോക്കി ഞെക്കി പടം ഒരു വഴിയ്ക്കാവും.
ജുറാസിക്കന് ഒട്ടകം നല്ല പടമാണെന്ന് കുമാര്‍ അഭിപ്രായപ്പെട്ടത് ഗുരുജി കണ്ടില്ലേ?
എല്ലോര്‍ക്കും നന്ദി!
അനില്‍......ബുലോകരെ "കഴുതകളാ"ക്കിയ ഈ ചിത്രം ഒട്ടകത്തിന്റെയാ, റിയലി?
ഇതു ഇന്ജി പെണ്ണു മുന്പെഴുതിയാത്യന്താതുനീക ചെമപ്പു കഥ പോലാണല്ലോ? പെരിങ്ങോടര് മുതല്‍ റീനി വരേ തലപുകഞ്ഞാലോചിച്ചിട്ടും മൃഗമേതാണെന്നു മനസ്സിലായില്ലന്നോ?. ഷൈലോക്ക് സ്റ്റെയിലില്‍ തുടയില്‍ നിന്ന് ഒരുറാത്തല്‍ മുറിച്ചെടുത്ത് D.N.A. ടെസ്റ്റിനയച്ചാലോ? ജനിറ്റിക് എന്ജിനീയരിംഗ് വഴി ജുറസിക് പാര്ക്കുകാരു പടച്ചു വിട്ട "കുട്ടക"മാണൊ" ? എന്നാണെന്റെ ശങ്ക.
(ഓഫടി കുഞ്ഞുങ്ങളെ ഇതാ തീറ്റ.......ബ..ബാ... ബാ..)
കരീം മാഷെ......."കുട്ടകം" ഹ..ഹ...ഹ..ഹാഹ.ഹ. എനിക്ക് വളരെ പിടിച്ചു.
കുട്ടകം എന്നൊന്ന് ഇല്ലാ എന്നുണ്ടോ? കോവര്ക്കഴുതയും അങ്ങനെ ഒന്നല്ലേ?
അനിലേട്ടാ :) നല്ല ചിത്രം.
അനിലേട്ടന് ഇതിന്റെ പുറത്ത് യാത്ര ചെയ്ത് ക്ഷീണിച്ച് വെള്ളമടിക്കാന്‍ ഇറങ്ങിയപ്പോള്‍ അതിനും വെള്ളം കൊടുത്തതാ അല്ലേ? പാവം. അതിനൊരു ക്യാമറ ഇല്ലാതിരുന്നത് മോശമായിപ്പോയി.
വേറെ നല്ല പടങ്ങള്‍ ഉണ്ടല്ലൊ ആ ലിങ്കില്‍ പിന്നെ ഈ പടം?
ഓ.. വേറിട്ട പടം! അങ്ങനെ അങ്ങനെ. ;)
bROWN cOLOR gIRAF o?
:)) nUNAKKUZHIPPAYYAN :))
അനിലേട്ടാ, നല്ല പടം!
അനിയന്റെ ചേട്ടന് തന്നെ!
അഞ്ചനമെന്നതെനിക്കറിയാം , മഞ്ഞള്‍ പോലെ വെളുത്തിരിക്കും
Post a Comment