Wednesday, June 07, 2006

വേഴം

“ഹലോ... എഴ്ന്നേക്കാറായില്ലേ... ങേ ? ഇന്ന് ബുധനാഴ്ചയേ ആയിട്ടുള്ളേ... മണി ഏഴേകാലാവുന്നു... ”

അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല. എങ്കിലും ഒരു മിനിറ്റൊന്നുകൂടി റിലാക്സ് ചെയ്തില്ലെങ്കില്‍ ദിവസം മുഴുവന്‍ നീളുന്ന തലവേദന ഉണ്ടാവും എന്നങ്ങു സങ്കല്‍പ്പിച്ച് ഒന്നു തിരിഞ്ഞു കിടന്നു.

“പുതിയ നിയമം അറിഞ്ഞില്ലേ? ബ്ലോഗറില്‍ പ്രൊഫൈല്‍ ഉണ്ടാക്കിയവരൊക്കെ ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കിയിരിക്കണം. കൂടാതെ മാസത്തിലൊരു പോസ്റ്റെങ്കിലും ചെയ്യണം. അല്ലാത്തവര്‍ക്കൊന്നും ഐഡി കൊടുക്കില്ല. അവരുടെ വിസ പുതുക്കില്ല.”

നിയമങ്ങള്‍ ഇരുട്ടിവെളുക്കുമ്പോ ഉണ്ടാവുകയും ഇല്ലാതാവുകയും പുതുമയല്ലാത്തതുകൊണ്ട് കേട്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. പക്ഷേ വിസപുതുക്കുന്നില്ലാന്നൊക്കെ പറയുമ്പോള്‍... ലോണ്‍ തീരാതെ കേറിപ്പോവാന്‍ ചെന്നാല്‍ എയര്‍പോര്‍ട്ടീന്നേ തട്ടി അകത്തിടും.എങ്ങിനെയും വിസ ഒന്നു നിലനിര്‍ത്തണം.

പക്ഷേ ആരാണീ വാര്‍ത്ത പറയുന്നത്?അയ്യോ. അത് ഉമേഷ്ജി ആണല്ലോ. ആനപ്പുറത്ത് മോനെയും കെട്ടിപ്പിടിച്ചിരുന്നാണ് ഡയലോഗടി.

അല്ലാ ഇവരെങ്ങനെയാ മുന്‍‌വാതില്‍ കടന്ന് എന്റെ കിടക്കയ്ക്കരികിലെത്തിയത്?

“എഴിയെടേ ചെല്ലാ”
“ഇപ്പോ പോസ്റ്റുകളൊന്നും ഇല്ലല്ല്... കമന്റുകളടിച്ചു നടന്നാല്‍ മത്യോ അപ്പീ? വ്വാ എന്തരു ചെയ്യാന്‍?”

കറകളഞ്ഞ, ഒന്നാന്തരം എം.റ്റി/മഞ്ജുവാര്യര്‍ ബ്രാന്‍ഡ് മൊഴി വരേണ്ടുന്നിടത്തൂന്ന് തിരുവന്തരത്തെ വേഴം കേട്ട് ഞെട്ടിത്തെറിച്ചു കണ്ണുതുറന്നപ്പോഴുണ്ട് ദേ അദര്‍ ഹാഫുണ്ട് പിന്നീം നിക്ക്‌ന്. ആനപ്പുറത്തല്ല, മുള്ളിന്റെ പൊറത്ത് പിള്ളാര്‍ടെ യൂണിഫോമും തൂക്കിപ്പിടിച്ച്.

---
This part of the സ്വപ്നം was sponsored by: വിശാലന്‍ ഏന്റ് ഉമേഷ്

19 comments:

Kalesh Kumar said...

ഇത് ഞാന്‍ വാലന്റൈന്‍സ് ഡേയ്ക്ക് റീമയ്ക്ക് യുണീകോഡിനെകുറിച്ച് ലേഖനമയച്ചതുപോലെയായല്ലോ അനിലേട്ടാ! :)
പാവം സുധേച്ചി!

സു | Su said...

എന്തൊരു സ്വപ്നം!

ബിന്ദു said...

ഇടയ്ക്കിടക്കു ഇങ്ങനെ ഓരോ സ്വപ്നങ്ങള്‍ കാണൂന്നേ.. അല്ലെങ്കില്‍ അക്ഷരം.... :)

myexperimentsandme said...

ഇങ്ങിനത്തെ സ്വപ്നങ്ങളെയാണോ വേക്ക് അപ് കോളുകള്‍ എന്നൊക്കെ പറയുന്നത്? എന്തായാലും നന്നായി. എന്തെങ്കിലുമൊക്കെ നിയമനിര്‍മ്മാണം നടത്തേണ്ടിയിരിക്കുന്നു. ചിലരൊക്കെ മഹാ മടിയന്മാരായോ എന്നൊരു സംശയം :)

Adithyan said...

യെന്തരു സൊപ്പനങ്ങളണ്ണാ...
കലിപ്പുകളു തന്നേ!!

ഉമേഷ്::Umesh said...

ലവനിനി ഈമെയിലയക്കണ പ്രശ്നമില്ല. അതു ക്നാവു കണ്ടെന്നു പറഞ്ഞൊരു പോസ്റ്റു തട്ടിക്കൂട്ടും.

വോ.. ഇതൊന്നും പോരാ.. ഈയം പൂശിയ പോസ്റ്റുകളൊക്കെ പോരട്ടെ ചെല്ലാ...

അല്ലെങ്കില്‍ ശുട്ടിടുവേന്‍...

സു | Su said...

ഈശ്വരാ... ബൂലോഗം മൊത്തം ഭീഷണി ആണല്ലോ. ഉമേഷ്‌ജിയും തുടങ്ങിയോ? :|

evuraan said...

തന്നെ തന്നെ, അനിലിനെ ശുടേണ്ട കാലമായി.. :)

എന്താണനിലേ, ഈ വേഴം എന്ന് പറയുന്നത്?

Cibu C J (സിബു) said...

അനിലേ.. ഇതു ബ്ലോഗ് ദിസ് ചെയ്തപ്പോള്‍ ടൈറ്റിലു മൊത്തം പൊകഞ്ഞുപോയല്ലോ?!

Anonymous said...

ഏവൂ, വ്യാഴം എന്നുവായിക്കൂ. പാലക്കാട്‌ ചിലര്‍ “യാകം” എന്നുപറയുമെന്ന്‌ കേട്ടിട്ടുണ്ട്‌. ഏതോ വീ.കെ.എന്‍ കഥകളിലാണെന്നു തോന്നുന്നു.
ആല്ല, ശരിയല്ലേ അനില്‍?-സു-

aneel kumar said...

:)
സത്യമായിട്ടും ഇതൊരു ഒറിജിനല്‍ സ്വപ്നമായിരുന്നു. ഇതിലും കടുപ്പമുള്ള ഒന്ന് വിശാലന്‍ കണ്ടിട്ട് കഥപറഞ്ഞതിന്റെ ത്രെഡില്‍ ആയിരിക്കും.
എല്ലാര്‍ക്കും നന്ദി.

കലേഷ് ആ ലേഖനമൊന്ന് വെളിച്ചത്തുവയ്ക്കൂ. ഇനിയിപ്പോ റോഡ് പാസായല്ലോ.
തുളസി:)
സു:)
അക്ഷരം മുട്ടുംന്നല്ലേ ബിന്ദു?
വക്കാരി:)
ആദി:)
ഉമേഷ്:)
ഏവൂരാന്‍/സുനില്‍ - വര്‍ത്തമാനം പറയുക എന്നേയുള്ളൂ. ‘കൂട്ടംകൂടല്‍’‍ എന്നു പറയുന്നപോലെ.
സിബു പറഞ്ഞ പ്രശ്നം ഞാനും ശ്രദ്ധിച്ചു. ടെമ്പ്ലേറ്റിലെ കെള. എന്തോ കൊളായി ;)

Kalesh Kumar said...

ഒന്നും പറയണ്ട അനിലേട്ടാ. അത് നമ്മുടെ നിഷാദിന്റെ ഭാഷ്യം സൈറ്റില്ലേ, അതീന്നും മറ്റും കോപ്പി-പെയ്സ്റ്റ് ചെയ്തതാ. അത് വായിച്ചിട്ട് അവള്‍ക്കൊന്നും മനസ്സിലായില്ലെന്ന് പറഞ്ഞു! അവളെക്കൊണ്ട് മലയാളത്തില്‍ ഈ-മെയിലയപ്പിക്കാമെന്ന ആക്രാന്തം കൊണ്ട് അങ്ങനെ ചെയ്ത് പോയതാ -വെയ്സ്റ്റ് ഓഫ് ടൈം, മണീ & എനര്‍ജി!

മുല്ലപ്പൂ said...

അനിലേ(ട്ടാ‍) ഇനി സ്വപ്നങള്‍ കലേഷ് കാണട്ടെ..

അരവിന്ദ് :: aravind said...

ഞാനിപ്ലാ കണ്ടേ!!! :-))

അലാറങ്ങളും സ്നൂസുകളുമൊക്കെ തീര്‍ന്നിരിക്കുന്നു. ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല. കിടന്നിട്ടു കാര്യവുമില്ല...
ആഹഹ! എന്നും രാവിലെ മനസ്സില്‍തോന്നുന്ന കാര്യം!

സ്വപ്നം വിചിത്രം, മനോഹരം..
അതോണ്ടല്ലേ സ്വപ്നം ന്ന് വിളിക്കണേ ല്ലേ അനില്‍‌ജി :-)

Hamrash said...

LñVú öhêtEïùLú
Here is an Audio Version of Your Post. I hope that you will really enjoy. Click the below link to start downloading (30secs only).
Su Audio

Adithyan said...

പോസ്റ്റിടാതിരിയ്ക്കുന്ന പുലികളെ ഒക്കെ മടയില്‍ ചെന്ന് സന്ദര്‍ശിയ്ക്കുന്ന ഒരു പരിപാടിയുമായി ഇറങ്ങിയതാ...

അപ്പോ എങ്ങനെയാ? പോസ്റ്റ് ഇടുന്നോ അതോ ഞങ്ങ കേറി മേയണാ? :) (തല്ലല്ലേ, തമാശിനാണേ)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

Very nice dream!
I am a new blogger, begins with a format in English. As soon as I will write in Malayalam. Due to some problem with font installation it is delayed.

You can expect a new flavor. see later.

htt://mynaagan.blogspot.com

Anila said...

നല്ല ബ്ലോഗ്‌.. ആശംസകള്‍ നേരുന്നു. കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു. :)
112

Sabu Kottotty said...

ബ്ലോഗറെന്നും പേരും വഹിച്ച് ബ്ലോഗെഴുതാത്ത കൂതറകൾക്ക് ഈ പോസ്റ്റ് ഞാൻ സ്പോൺസർ ചെയ്യുന്നു.

വായന