Sunday, February 26, 2006

ഗൂഗിള്‍ മലയാളത്തില്‍ : Malayalam Google Interface

ഏറെ നാളുകളായി തെരക്കും യാത്രകളും മറ്റും മറ്റുമായിരുന്നതുകൊണ്ട് ബൂലോഗത്തെന്നല്ല ഇന്റര്‍നെറ്റില്‍ തന്നെ എത്തിനോക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് (ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറയുന്നപോലെ) “എങ്ങനെയോ എവിടെയോ എപ്പോഴോ എന്തിനോ” ഗൂഗിള്‍ മലയാളത്തില്‍ പ്രതികരിക്കുന്നതുകണ്ടെത്തി.ഇതിനകം ആരെങ്കിലുമൊക്കെ കണ്ടെത്തുകയോ അതേപ്പറ്റി എഴുതുകയോ ഒക്കെ ഉണ്ടായിക്കാണും എന്നു തോന്നുന്നുണ്ടെങ്കിലും എന്റെ ഒരു സന്തോഷത്തിനുവേണ്ടി അതിന്റെ ഒരു ‘സേമ്പിള്‍’ ഇവിടെ.

6 comments:

രാജ് said...

ഈ കുന്ത്രാണ്ടം നിലവില്‍ വന്നിട്ടു ഒരുപാടു കാലമായിരിക്കുന്നു (തീര്‍ച്ചയായും ഒരു വര്‍ഷത്തിനും മുകളില്‍) എന്റെ ചില സ്ട്രിങ്ങുകള്‍ ഇപ്പോഴും ലോക്കലൈസേഷനില്‍ കിടപ്പുണ്ടു് ;)

ഇനിയും ട്രാന്‍സ്ലേഷന്‍ പൂര്‍ണ്ണമല്ലെന്നാണു് അറിവു്, ആര്‍ക്കും സഹായിക്കാം: http://services.google.com/tcbin/tc.py

aneel kumar said...

lഎങ്കില്‍ പെരിങ്ങോടരേ, ഞാന്‍ സുല്ലിട്ടു.
ഈ അറിവ് ആരും പകര്‍ന്നു തന്നില്ല എന്നുള്ള പരാതിയാവട്ടെ ഇനിയെനിക്ക് ;)

Kalesh Kumar said...

അനിലേട്ടനത് കണ്ടില്ലാരുന്നോ?
അതിലെ ഒരു പ്രശ്നമെന്നു വച്ചാല്‍, ആരോ ഒക്കെ ചേര്‍ന്ന് തര്‍ജ്ജുമ കുളമാക്കി വച്ചിരിക്കുകയാ. മലയാളം ലിപിയില് ആക്കേണ്ടുന്നതിനു പകരം ഇംഗ്ലീഷ് (ലാറ്റിന്‍ ലിപി)ല്‍ തന്നെ തര്‍ജ്ജുമ ടൈപ്പ് ചെയ്ത് വച്ചേക്കുകയാ - കുറെയൊക്കെ ഞാന്‍ തിരുത്തിയായിരുന്നു - ഇനിയും ഒരുപാട് ബാക്കിയുണ്ട്. പിന്നെ ചില്ലുകളുടെ പ്രശ്നം. ബൂലോഗര്‍ സമയം കിട്ടുമ്പോള്‍ അതൊക്കെ ഒന്ന് തിരുത്തിയിരുന്നെങ്കില്‍!

Anonymous said...

entha cheyea nedumudi

Anonymous said...

ADDI POLI

Unknown said...

mo mo mo

വായന