ഇന്നു രാവിലെ മുതൽ ഈ സമയം വരെ ഏതാണ്ട് അഞ്ഞൂറ് ഇമെയിലുകളെങ്കിലും ഒരൊറ്റ മെയിൽ അക്കൌണ്ടിൽ കിട്ടി.
സബ്ജെക്റ്റ് : EIM removed a virus(es) from this message, it is safe to check the message/attachment(s)
മിക്കവയിലെയും മെസേജ് ഇതിൽ പറയുന്നപോലൊക്കെത്തന്നെ.
ഇത്രയധികം മെയിലുകൾ ഒറ്റദിവസം കൊണ്ട് അയച്ചുതന്ന ഒരു ഇമെയിൽ വൈറസും ഇതുവരെ എറ്റിസലാറ്റ് കണ്ടിട്ടുണ്ടാവില്ല.
ഇക്കാരണം കൊണ്ട് ഒരേ ഡൊമൈനിൽ നിന്നുള്ള മെയിലുകൾ പോലും രണ്ടുമണിക്കൂറൊക്കെ വൈകിയാണ് കിട്ടുന്നത്. വിൻഡോസ് ഉപയോഗിക്കുന്നവർ ശരിയായ സെക്യുരിറ്റി അപ്ഡേറ്റ്സ്, ‘ജീവനുള്ള’ ആന്റിവൈറസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഐ.എസ്.പികൾ എല്ലാ മെയിലുകളിലെയും വൈറസിനെ നീക്കിയിട്ടേ നമുക്കു തരൂ എന്ന് ഒരിക്കലും ഉറപ്പാക്കാനാവില്ലല്ലോ.
w32.sober.x @ mm (Symantec)
W32/Sober @ MM!M681 (McAfee)
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
5 comments:
:-O
എന്നതാ അനിലേ, ചൊറ എന്ന വാക്കിനർത്ഥം?
ഞങ്ങൾ, ഓണാട്ടുകരക്കാർക്കാ വാക്കില്ലാത്തതിനാൽ, ചോദിക്കുകയേ നിർവാഹമുള്ളൂ...
കുടുങ്ങിയല്ലോ ഏവൂരാനേ :(
ഉതരകേരളമലയാളികളായ സുഹൃത്തുക്കൾ ഇടയ്ക്കിടെ പ്രയോഗിച്ചു കേൾക്കുന്ന ഒരു വാക്കാണത്. അർത്ഥം ‘annoying‘ എന്നോ മറ്റോ ആണെന്നു മനസിലാക്കിയിട്ടുണ്ട്. വന്നുവന്ന് കൊല്ലത്തുകാരനായ ഒരു സുഹൃത്തും ഇതൊരു ശീലമാക്കിയതായി കണ്ടപ്പോൾ ഞാൻ കരുതി ഇതൊരു നാഷണലൈസ്ഡ് വാക്കാവുമെന്ന്; ഇന്ത്യൻ റെയിൽവേ വഴി സാമ്പാർ നാഷണലൈസ്ഡ് വിഭവം ആയപോലെ :)
ഏവൂരാൻ : വാക്യത്തിൽ പ്രയോഗിക്കുക- “ചൊറ”
ദേവരാഗം: “ ഇന്നലെ റിയാദിൽ നിന്നു അവധിക്കു വന്ന രാമൻ രാവിലെ കണികണ്ടത് കട്ടിലിനു ചുറ്റും നിൽക്കുന്ന 4 L I C ഏജന്റുമാരെന്ന വാന്തകളെ യാണ്. രാമൻ ഇങ്ങനെ പ്രാകി “ ഇതു വല്യ ചൊറയായല്ലോ എന്റ്റീശ്വരാ.“
ഒരു മലപ്പുറത്തുകാരനെന്ന നിലയ്ക്കുള്ള പയറ്റാണ്. ചൊറ എന്നതിന് വ്യക്തമായ ഒരര്ത്ഥമുണ്ടോ എന്നു സംശയമാണ്. എന്നു വെച്ച് കിട്ടിയ അവസരം പാഴാക്കരുതല്ലോ. ചൊറ= chore( not necessarily a hourse hold one).
Post a Comment