Saturday, October 29, 2005

ലുലു റമദാൻ സെയിൽ‌ബ്രേഷൻ

സൂപ്പർ-ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ, എയർപോർട് ഡ്യൂട്ടി ഫ്രീ തുടങ്ങി എല്ലാവരും ഭാഗ്യശാലികളെ നറുക്കിട്ടു വീഴ്ത്തുന്നത് സാധാരണയായി കാറുകളോ പണമോ കാണിച്ചാണ്.

പക്ഷേ ഇത്തവണ ലുലു ഒക്ടോ: 5 മുതൽ ഡിസ: 5 വരെ ഓരോ നൂറു ദിർഹംസിന്റെ പർച്ചേസിനോടുമൊപ്പം കൊടുക്കുന്ന കൂപ്പണുകൾ വീഴ്ത്താൻ പോകുന്നത് 10 ഭാഗ്യശാലികളെയാണ്.
അവരുടെ ഒരുവർഷത്തെ;

വീട്ടുവാടക (Aed.30,000 - 60,000)
കുട്ടികളുടെ സ്കൂൾ ഫീസ് (Aed.12,000 - 24,000)
വൈദ്യുതി-വെള്ളം ബില്ല് (Aed.7,200)
ടെലിഫോൺ ബില്ല് (Aed.3,600)
പെട്രോൾ ബില്ല് (Aed.6,000)
ഷോപ്പിങ്ങ് ബില്ല് (Aed.24,000 worth Lulu shopping vouchers)

എന്നിവയെല്ലാം ലുലു കൊടുക്കും.
"ശമ്പളം മുഴുവൻ സമ്പാദിക്കൂ”

“സൌജന്യമായി ജീവിക്കൂ”
എന്നൊക്കെയാണു തലവാചകങ്ങൾ.
ഇതിൽ ‘ഒന്നെങ്കിലും‘ കിട്ടണേ എന്ന് എല്ലാരും ആഗ്രഹിക്കും.

കിട്ടിയാൽ വലിയ നഷ്ടമാണെന്നു കരുതുന്നവരും ഇല്ലാതില്ല;
അവസാനത്തെ ഐറ്റം കമ്പനിയെ വഹിച്ചും മറ്റുള്ളവ കമ്പനി അറിഞ്ഞു കൊടുത്തും ജീവിതം തള്ളിനീക്കുന്ന പാവങ്ങളാണവർ!

-----------------------
അടിക്കുറിപ്പ്: ഇത് ലുലുവിന്റെ ഒരു പരസ്യമല്ല.

13 comments:

ദേവന്‍ said...

ദുബായില്‍ വീട്ടുവാടക ഇരട്ടി മുതല്‍ മൂന്നിരട്ടിവരെ ആയി അനിലേ. വാടകച്ചീട്ടു കത്തുമ്പോള്‍ അതില്‍ നിന്നു ബീഡി കത്തിക്കുകയാണ്‌ ലുലു..

വേറേ ഒരെണ്ണം ഇന്നു റ്റീവിയില്‍ കണ്ടൂ. മോഹന്‍ലാലിന്റെ അച്ചാറുകുപ്പിയുടെ ലേബലും പിന്നെ ഒരു പാചകക്കുറിപ്പുംകൂടി അയക്കുക.. പത്തുപേര്‍ക്ക്‌ ഒന്നാം സമ്മാനം - ലാലേട്ടന്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ണാനെത്തും!!!!

Kalesh Kumar said...

ലുലുവിന്റെ മാർക്കറ്റിംഗ് ഗിമ്മിക്കിന് നല്ല പ്രചരണമാണ് . ആളുകൾ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു. സമ്മാനം അടിച്ചാൽ താമസം മാറ്റുന്നതിനെകുറിച്ചും, ഫ്രീ ഷോപ്പിംഗ് എങ്ങനെ നടത്തുമെന്നതിനെ കുറിച്ചും ഒക്കെ.
- കിട്ടിയാൽ ഊട്ടി!
സ്വപ്നങ്ങളുടെ രാജ്യത്ത് വിരാ‍ജിക്കാൻ അവസരമൊരുക്കുന്ന മാർക്കറ്റിംഗ് ഗിമ്മിക്കുകൾ ഇനിയും ഉണ്ടാകട്ടെ!

Kumar Neelakandan © (Kumar NM) said...

ഞാനീ നാട്ടുകാരൻ അല്ല.

പക്ഷേ,
...തൂശനില മുറിച്ചുവച്ചു
തുമ്പപ്പൂ ചോറുവിളമ്പി
ആശിച്ച കറിയെല്ലാം...

ലാലേട്ടൻ ഉണ്ണാൻ വരും. വേഗമാകട്ട.

Kalesh Kumar said...

പ്രിയ കുമാർ,
എനിക്കൊരു സംശയം ഉണ്ടായിരുന്നു. അതിപ്പഴൊന്നുകൂടി ബലപ്പെട്ടു.
ലാലേട്ടനെ കൊണ്ട് ഉണ്ണിക്കാനുള്ള ഐഡിയ ഉദിച്ചത് കുമാറിന്റെ തലയിലല്ലേ?

എന്തോ, ഒരു തോന്നൽ! തെറ്റാ‍യിരിക്കാം!

Anonymous said...

Do you think its fair to keep such an offer especially during Ramadan?
Its totally against the values of this Holy Month.

ദേവന്‍ said...

commenter,
I am no religion expert, but AFAIK, Prophet Mohammed (PBUH) has forbade any transaction with gharar (deceptive pricing) and hasah (offer of chances.)

If a seller makes a sale by telling 10 of you customers get rent reimbursement, isnt it selling by offering chances and as such some kind of gambling though people doesnt pay and buy raffle tickets?

aneel kumar said...

മതനിയമങ്ങളുടെ വിശകലനം വശമില്ലെങ്കിലും
ഇതൊന്നും അത്ര ശരിയല്ല എന്നാണ് കാര്യങ്ങൾ അറിയുന്ന ഒരു സുഹൃത്ത് ഇപ്പോൾ പറഞ്ഞു തന്നത്.
എങ്കിലും ലുലുവിന് അവരുടേതായ ന്യായങ്ങൾ ഇതിലും കാണുമല്ലോ. ഒന്നും കാണാതെ പട്ടരു വെള്ളത്തിൽ ചാടില്ലല്ലോ.
പിന്നെ മോഹൻലാൽ ഉണ്ണാൻ വരുന്നതു ഭാഗ്യമെന്നത് മോഹൻ ലാലിന്റെയല്ലേ?

സു | Su said...

:)

Kumar Neelakandan © (Kumar NM) said...

ആ ഐഡിയയിൽ എനിക്കൊരു പങ്കുമില്ല കലേഷ്. അത് പുള്ളിക്കാരൻ ഒപ്പിച്ചെടുത്തതാണ്.

keralafarmer said...

പ്രീയപ്പെട്ട അനിലെ ചെയ്തുതന്ന ഉപകാരത്തിന്‌ ബളരെ വളരെ നന്ദി. ഇപ്പോൾ ൽ ൺ മുതലായവ മോസിൽ ഫയർ ഫോക്സിലും ഓ എ മുതലായ ചില്ലുകൾ എക്സ്‌പ്ലോററിലും ബായിക്കുവാൻ പറ്റുന്നുണ്ട്‌. രണ്ടുതരം എറർ കാണിക്കുന്നു. അതിന്‌ വല്ല പോംവഴിയുമുണ്ടെങ്കിൽ അറിയിക്കുക.
നന്ദിപൂർവ്വം
ചന്ദ്രശേഖരൻ നായർ

aneel kumar said...

ചന്ദ്രേട്ടാ,
വരമൊഴി
അല്ലെങ്കിൽ മൊഴി
കീമാപ് 
ഏറ്റവും പുതിയത്

ഇവയിലേതെങ്കിലും ഉപയോഗിച്ച്
എഴുതിയത്
ഏറ്റവും പുതിയ അഞ്ജലി ലിപിയിൽ കണ്ടുനോക്കൂ. ചില്ലുകൾ
ശരിയാവേണ്ടതാണ്. എന്റെ സംശയം താങ്കൾ ഇപ്പോൾ അഞ്ജലി ഫോണ്ട് അല്ല
ബ്രൌസറിൽ സെറ്റ് ചെയ്തിരിക്കുന്നതെന്നാണ്. ഇതൊന്നു നോക്കുക.
In internet
explorer
click Tools->Internet Options->Fonts
Language
Script=Malayalam
Web Page Font = AnjaliOldLipi
click OK
again click OK

keralafarmer said...

അതെ അനിൽ പറഞ്ഞത്‌ 100% ശരിയാണ്‌. ഇന്റർനെറ്റ്‌ ഓപ്‌ഷൻ സെറ്റിംഗ്‌ ശരിയാക്കിയപ്പോൾ എല്ലാം ശരിയായി. ഇനി അടുത്ത്ത്‌ കീമാൻ അതുംകൂടെ ഒന്ന്‌ ശരിയാക്കാനുണ്ട്‌.

aneel kumar said...

കീമാൻ പ്രത്യേകിച്ച് ഒന്നും ശരിയാക്കാനില്ല.
ഇന്നലെ അത് ഇൻസ്റ്റാൾ ചെയ്തല്ലോ.
ഇനി ടാസ്ൿ ബാറിലെ Tavultesoft Keyman എന്ന ഐക്കണിൽ ഒറ്റ‌ക്ലിക്ക് ചെയ്ത് ‘ക’ സെലക്റ്റ് ചെയ്താൽ മതി. അങ്ങനെ ‘ക’ കാണുന്ന അവസരതിൽ മലയാളം നേരിട്ടെഴുതാം. തിരികെ ഇംഗ്ലീഷ് ആക്കാൻ വീണ്ടും അതിൽ ക്ലിക്ക് ചെയ്താൻ ഓപ്ഷൻ കിട്ടും.
അത് ഫങ്ഷൻ കീകളിൽ സെറ്റ് ചെയ്യാനും പറ്റും; ഐക്കണിൽ റൈറ്റ്-ക്ലിക് ചെയ്ത് ഓപ്ഷനുകളിൽ പോകണം അതിന്.

വായന