Thursday, October 13, 2005

ഇത് ഖോര്‍ഫക്കാന്‍


ഇത് ഖോര്‍ഫക്കാന്‍.
‘ഗഫൂർ കാ ദോസ്തുമാർ‘ ഒരുകാലത്ത് നീന്തിക്കയറിയിരുന്ന, സ്വപ്നങ്ങളുടെ മനോഹര തീരം.

7 comments:

Kumar Neelakandan © (Kumar NM) said...

മൂന്നു തലകളുള്ള തെങ്ങ്.!
നമ്മുടെ നാട്ടിലെ തെങ്ങുകൾ കടലിൽ നിന്നോടി മാറാനെന്നവണ്ണം പിന്നിലേക്ക് വളഞ്ഞു നിൽക്കും. പക്ഷേ ഇതു തന്റെ മൂന്നു തലകളുമായി ഗഫൂർ കാ ദോസ്തുമാരെ വരവേൽക്കാൻ തലപൊക്കി നില്ക്കുന്നു. ചിത്രം കുറച്ചുകൂടി വൈഡ് ആയിരുന്നെങ്കിൽ കൂറ്റുതൽ രസമായേനെ.

aneel kumar said...

വൈഡ് അല്ലേ കുമാർ? :))
ഈ മുത്തെങ്ങിന്റെ പടം കലേഷിനോടുള്ള ഒരു കടപ്പാടിലൂടെ വന്നതാണ്.
ഖോർഫക്കാനെക്കുറിച്ച് പിന്നാലെ എഴുതാം. ഒരുപാടുണ്ട്.

Kalesh Kumar said...

പ്രിയ കുമാർ, അത് ഞാൻ വിശദീകരിക്കാം. അനിലേട്ടന്റെ വീടിനടുത്തുള്ള ഒരു സ്ഥലമാ‍ണ് ഖോർഫക്കാൻ. അതും ഫുജൈറ പോലെ വളരെ മനോഹരമായ ഒരു സ്ത്ഥലമാണ്. മലയാളികൾ പണ്ട് ലോഞ്ചിൽ ഇറങ്ങിയിരുന്ന സ്ത്ഥലമാണ് ഇത്.

തമാശ എന്താണെന്നു പറഞ്ഞാൽ ഒരുപാട് ദൂരെയുള്ള ഉം അൽ കുവൈനിൽ കഴിയുന്ന ഞാൻ പറഞ്ഞിട്ടാണ് അനിലേട്ടൻ ഈ തെങ്ങിനെകുറിച്ചറിയുന്നത് തന്നേ! ഞാൻ അനിലേട്ടനോട് ആ തെങ്ങിന്റെ ഒരു പടം പോസ്റ്റ് ചെയ്യാൻ പറഞ്ഞപ്പഴാ അങ്ങനെ ഒരു സാധനം ഉണ്ടെന്ന് പുള്ളി അറിയുന്നത്!

ദേവന്‍ said...

ഖോർഫക്കാൻ ബീച്ച് ക്രാക്ക് വീണ ഹൃദയങ്ങൾ ഒട്ടിക്കാൻ പറ്റിയ സ്ഥലം. ഒറ്റക്കിരുന്നു വട്ടുപിടിക്കുന്നവർക്ക് അവിടെപ്പോയിരുന്നാൽ പ്രാന്തിറങ്ങും! കശപിശയുണ്ടാവുന്ന കുടുംബങ്ങൾ നേരേ ബാക്പാക്കുമെടുത്ത് ഖൊർഫക്കാനിലേക്കു വിട്ടാൽ വൈകുന്നേരം തിരിച്ച് കളിയും പാട്ടും പോപ് കോണുമായി വരാം..ഞാൻ ഗ്യാരണ്ടീ

അതുല്യ said...

അല്ലാ, ദേവാ, ഒരു സംശയം - എന്നെ തല്ലല്ലേട്ടോ .. ഈ മുറിപാടുള്ള ഹൃദയങ്ങൾ കടാപുറത്തു പോയീവരുമ്പോൾ, കളിയും പാട്ടും ഒക്കെയായി മാറുമ്ന്ന്? പോരാത്തതിനു കലാഭവൻ മണീയുടെ ഒരു ഗ്യാരണ്ടി കളറും. നാട്ടിൽ, തുറന്നു വച്ച അ-ലുവായിലെ ഈച്ച പോലയാ ഇപ്പോ, കുടുംബ കോടതികൾ, പെട്ടികട പോലും കുടുംബകോടതിയാക്കുന്നു ചിലർ, അപ്പോ ഈ കടാപ്പുറം കാരണം വക്കീലന്മാരുടെ കഞ്ഞിയിൽ പാറ്റ്‌ വീഴ്ത്തണോ ദേവാ? അല്ലാ, ഇതു ഗൾഫ്‌ രൌണ്ടപ്‌ മാത്രമാണോ??

ദേവന്‍ said...

കുടുമ്മംകലക്കി കോടതി ആരെയെങ്കിലും രക്ഷിച്ചിട്ടുണ്ടോ ആവോ.. ഇവിടത്തെ സംവിധാനമാണ്‌ മെച്ചം. കെട്ടിയോളെ വേണ്ടെങ്കില്‍ 3 തലാക്ക്‌. ആമ്പ്രന്നോനെ വേണ്ടെങ്കില്‍ 3 ഫസഹ്‌.. യള്ളാ ഖലാസ്‌. ചുവപ്പുനാടയില്ല, വക്കീലാപ്പീസുകയറ്റമില്ല ഒന്നുമില്ല.

പറഞ്ഞുവന്നതു കോര്‍ഫക്കാന്‍ ബീച്ച്‌ ഓഫറിനെക്കുറിച്ചല്ലേ, അത്‌ പേര്‍ഷ്യക്കാര്‍ക്കുമാത്രം.. നാട്ടില്‍ നിന്നു ടിക്കറ്റ്‌ എടുത്തു പിണക്കം മാറാന്‍വന്നവര്‍ക്ക്‌ കാശു മുതലായില്ലെങ്കില്‍- എന്റെ പേരില്‍ കുറ്റമില്ല ഞാന്‍ പറഞ്ഞു മാറിനില്‍ക്കാന്‍ ഡിംഗ്‌ ഡോങ്ങ്‌ ബെല്‍...

അഭയാര്‍ത്ഥി said...

Korfokan-
once upon a time gandharvan landed on a launch in this beach.
Kaiyilum pocketilum onnumilla.
Neenda 26 varsham kazhiyumbozhum gandharvan ellam ennalathethu pole orkunnu.
Neruda enikku vendi korfokane kurichu engine ezhuthi:-

Your caresses enfold me, like climbing vines on melancholy walls. I have forgotten your love, yet I seem to glimpse you in every
beach.

വായന