photos1.blogger.com പടം കയറ്റാൻ ബ്ലോഗർ തന്ന സെർവറാണെങ്കിലും ഞങ്ങൾ യു.ഏ.ഇ. യിൽ ഇരുന്നും നടന്നും ബ്ലോഗുന്നവർക്കത് ബാലികേറാമല തന്നെയാണ്.
അതിലൂടെ ഒരു ഇമേജ് പോലും കാണാൻ നേരായവഴിക്ക് പറ്റില്ലായിരുന്നു.
ആ മല അലിഞ്ഞലിഞ്ഞ് സമതലമൊന്നുമായില്ല. എങ്കിലും ഓണക്കാലത്ത് എന്തൊക്കെയോ സംഭവിച്ചു.
ഒരിടത്തും വിശദവിവരങ്ങൾ കിട്ടാനില്ല; പക്ഷേ ഈകമ്പനി ബ്ലോഗർചിത്രജാലകം മലർക്കെ തുറന്നിട്ടിരിക്കുന്നു.
ഈ അവസരം മുതലാക്കി ദാ ഒരു കൊച്ചു ചിത്രം. എന്നാണീ ജാലകം വീണ്ടും കൊട്ടിയടയ്ക്കുകയെന്നറിയില്ലല്ലോ.
(ഇവിടെഫുജൈറ ചിത്രം http://www.globalsecurity.org/military/facility/images/fujairah-sky.jpg)
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
8 comments:
സെർച്ച് ചെയ്ത് തപ്പിയെടുക്കാൻ അനിലേട്ടനെ കഴിഞ്ഞേയുള്ളു! സമ്മതിച്ചു!
അനിലേട്ടാ, ആ യാഹൂ 360ൽ പടങ്ങൾ പോസ്റ്റ് ചെയ്യാൻ യാതൊരു പാടുമില്ല.
നന്ദി, കലേഷ് & തുളസി.
360,picasa.google.com & blog.flickr.com ഒക്കെയുണ്ടെന്നറിയാം.
എന്റെ പ്രശ്നം അതല്ലായിരുന്നു. photos1.blogger.com ഇവിടെ ഐ.എസ്.പി. ബ്ലോക്കീട്ടിരിക്കയല്ലായിരുന്നോ?
blogspot ആണല്ലോ നടപ്പുദീനം ? അപ്പോ കൂടുതൽ ആൾക്കാരും photos1.blogger.com ഉപയോഗിച്ചാണ് പടമിടുന്നതും.
ബൂലോഗത്തിലെ തന്നെ എത്രമാത്രം മനോഹരചിത്രങ്ങളാണ് കാണാൻ കഴിയാതെയിരുന്നത്.
പ്രസ്തുത സൌകര്യം യുഏഇ വാസികൾക്കും ഇപ്പോൾ ഉണ്ടെന്നുള്ള സന്തോഷം മാത്രമേ ഞാനുദ്ദേശിച്ചുള്ളൂ.
കലേഷ്, ഇതിൽ ഞാനെന്തു തപ്പിയെടുത്തകാര്യമാ?
നല്ലചിത്രം. എവിടെയാണീ ചിത്രം?
ലിങ്കിൽ കണ്ട ഉപഗ്രഹചിത്രത്തിൽ എവിടെയാണെന്റെ കണ്ണനും ഉണ്ണിയും ഓടിക്കളിക്കുന്ന സ്ഥലം?
:) നല്ല ഫോട്ടോയൊക്കെ തന്നെ. പക്ഷെ മനുഷ്യന്മാരുടെ ഫോട്ടോ ആയിരുന്നേൽ നന്നായേനെ!
സു, അതു മനുഷ്യന്മാർ മീൻപിടുത്തം കഴിഞ്ഞ് വള്ളം പാർക്ക് ചെയ്യുന്ന പടമാ.
ഫുജൈറയുടെ ഒരു തീരത്ത്, വൈകുന്നേരം കുമാർ.
(പക്ഷേ പടം ഞാനെടുത്തതൊന്നുമല്ല, മോഷണം.)
കണ്ണനും ഉണ്ണിയും ഓടിക്കളിക്കുന്ന സ്ഥലം ഇതിൽ കുറച്ചുകൂടി വ്യക്തമായി കാണാം.
http://www.fujairahmunc.gov.ae/fujairah e/fujairah map.htm
അവ മാർക്ക് ചെയ്ത ഒരു പടം വെബ്ഷോറ്റ്സിൽ ഇട്ടിട്ടുണ്ട്.
...ഇതൊക്കെ 6 വർഷം മുൻപുള്ള പടങ്ങളാണ്.
ഇതിനിടെ കെട്ടിടങ്ങൾ ഒരു രണ്ടിരട്ടിയെങ്കിലും കൂടിയിട്ടുണ്ട്.
അനിലേ, കെട്ടിടങ്ങൾ ഒന്നും തന്നെ പടത്തിലില്ലല്ലോ - പൂജ്യം x 2.5 = ? "പൂർണ്ണസ്യ പൂർണ്ണമാദായ”? :-) :-)
പപ്പാൻ, ഇതിലും ഇല്ലേ?
http://www.fujairahmunc.gov.ae/fujairah e/fujairah map.htm
ഇതിന്റെ കാര്യമാ ഉദ്ദേശിച്ചത്. :))
Post a Comment