Monday, September 05, 2005

ചർച്ച.

സന്ദർശകമുറിയിൽ കാത്തിരിക്കുന്നതിനിടയിൽ കേൾക്കേണ്ടി വന്നത്:

- നമ്മുടെ ആൾക്കാരെ ഒക്കെ എന്നും ശത്രുക്കളായിക്കണ്ട് ദ്രോഹിക്കുന്നവർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് കട്രീന.

- എത്രായിരം പേരെയാ കൊന്നൊടുക്കിയത്, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും?

- അവന്റെ നോട്ടിൽ കണ്ടില്ലേ “ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു” എന്നാണ് വെണ്ടയ്ക്കയിൽ എഴുതി വച്ചിരിക്കുന്നത്.

- എന്നിട്ടു ചെയ്യുന്നത് മറ്റുള്ളവരെയെല്ലാം ദ്രോഹിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമം. ഏതു ദൈവം ഇതെല്ലാം പൊറുക്കും?
മരണം ആർക്കും സ്വന്തമല്ല, എല്ലാവരുടെയും ഒപ്പമുണ്ടുതാനും.

6 comments:

സു | Su said...

മരണം കൂടെത്തന്നെയുണ്ട്....
എന്നിട്ടും മനുഷ്യർ മറ്റുള്ളവരെ വേദനിപ്പിച്ച് ഞാൻ ജയിച്ചേ എന്നാർത്തുവിളിക്കുന്നു.

അവന്റെ സന്തോഷം അടങ്ങുന്നതിനു മുൻപ് മരണം ജയിക്കുന്നു.....

Anonymous said...

mahaabhaarathatthile famous slOkam kETTiTTillE? "ahanyahany bhoothaani, gachchantheeha yamaalaayam, SEshaam sthhavaramichchanthi, kimaaScharyamithapparam?" -S-

Kumar Neelakandan © (Kumar NM) said...

പൊട്ടനെ ചെട്ടിചതിച്ചാൽ ചെട്ടിയെ കത്രീന ചതിക്കും.!

Cibu C J (സിബു) said...

മരണം ഒരു ശിക്ഷയാണോ? എങ്കിൽ ആ ശിക്ഷ കിട്ടാത്തവരാരുണ്ട്‌?

പാപ്പാന്‍‌/mahout said...

ഈ വാദത്തിൽ ഒരു പൊരുത്തക്കേട് ഉണ്ടെന്നു തോന്നുന്നു. ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും യുദ്ധം വേണമെന്നു ശഠിച്ചവർക്കാർക്കും കത്രീനമൂലമോ, ഇനിവരുന്ന റീത്ത മൂലമോ ഒരു രോമം പോലും നഷ്ടപ്പെടുന്നില്ല. മറ്റെല്ലായിടത്തെയും പോലെ അമേരിക്കയിലും, ഒന്നും ഇല്ലാത്തവരാണ് ദുരവസ്ഥകളുടെ ഭാരം മുഴുവനും പേറുന്നത്. ഇറാക്ക് യുദ്ധവും അങ്ങനെയുള്ളവരുമായി പൊതുവെ വലിയ ബന്ധമൊന്നും ഉള്ളതായി എനിക്കു തോന്നിയിട്ടില്ല.

ഈ ദുരന്തത്തിൽ നിന്നുപോലും എങ്ങനെ കുറച്ചു ചിക്കിലി ഉണ്ടാക്കാം എന്ന ശ്രമത്തിലാണ് ശ്രീമാൻ ബുഷ്-ന്റെ കൂട്ടുകാർ.

നമ്മുടെ സമാധാനത്തിനു ഈ പ്രകൃതിക്ഷോഭങ്ങളിൽ കാവ്യനീതി ആരോപിക്കാം. സത്യം പക്ഷെ കുറച്ചു വ്യത്യസ്തമാണ്.

Kalesh Kumar said...

ദുരന്തം ഭൂലോകത്തിലെവിടെയായാലും ദുരന്തം തന്നെ - അമേരിക്കയിലായാലും ഇറാക്കിലായാലും.
വില്ലൻ പ്രകൃതിയായാലും അമേരിക്കയായാലും ദുരന്തങ്ങളിൽ പെടുന്ന നിരപരാധികളായ പാവം ജനം എന്ത് പിഴച്ചു?

വായന