അലമേലു അമ്മാൾക്ക് കോപം കൊണ്ട് കണ്ണ് കാണാൻ വയ്യാതായി ഇരിക്കുകയാണ്.
അദ്ദേഹം ഇതൊന്നും കാണാൻ ജീവിച്ചിരിപ്പില്ലല്ലോ എന്നുള്ളതാണ് ഏക ആശ്വാസം.
ഓരോ പഠിപ്പുകൾ! സ്റ്റാറ്റസ്സിന്റെ പേരും പറഞ്ഞ് കൊച്ചുമകനെ നാലാം വയസ്സിൽ ദൂരെയുള്ള ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തതാണ്.
ഇവിടെ അഗ്രഹാരത്തിനടുത്ത് ഏതെങ്കിലും പള്ളിക്കൂടത്തിൽ മതി എന്ന് അദ്ദേഹവും ഞാനും അന്ന് എത്രയോ പറഞ്ഞതാണ്.
നമ്മളൊന്നും ജീവിച്ച കാലമല്ല ഇപ്പോ.
എല്ലാത്തിനും മത്സരം ആണ്.
നാട്ടിൻപുറത്തെ പഠിപ്പുംകൊണ്ട് ചെന്നാൽ എവിടേയും ജോലി കിട്ടില്ല.
മകനും മരുമകളും നിരത്തിയ കാരണങ്ങൾ പലതാണ്.
എന്നാൽ വർഷത്തിൽ രണ്ടു പ്രാവശ്യം അവധിക്കുവരുമ്പോഴെങ്കിലും സ്വന്തം ഭാഷയും സംസ്കാരവും മനസ്സിലാക്കിക്കൊടുക്കാൻ അപ്പാവോ അമ്മാവോ തുനിഞ്ഞില്ല.
താൻ എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ തുടങ്ങിയാൽ തന്നെ
‘പാട്ടീ ഉന്നുടെ കാലമെല്ലാം പോയാച്ച്. ഇന്ത കാലത്തിലേ സ്റ്റൈൽ താൻ മുഖ്യമാന വിഷയം‘
എന്നാ കൊച്ചുമോൻ പറഞ്ഞത്.
സ്റ്റൈൽ!
അതു കണ്ടിട്ടു മതിയായി. എല്ലാം പോട്ടെ.
ഇന്നലെ അയ്യർ വന്നിട്ട് പറഞ്ഞ് പോയപ്പോഴാണു സ്റ്റൈലിന്റെ കാര്യം തികഞ്ഞത്.
“എന്നാ അക്കാ ഇങ്കെയെല്ലാം ആച്ച്. ഇനി സൊല്ലി എന്ന പ്രയോജനം.
ആനാ ഇന്തമഠത്തിലേ പയ്യൻ ഇപ്പടിയെല്ലാം സെയ്യലാമാ.?”
“എന്നാച്ച്? സൊല്ലിയാ താനേ തെരിയും?” പാട്ടിക്ക് അരിശം വന്നു.
ഉങ്ക ചിന്ന പയ്യൻ എന്നുടെയ റ്റീ സ്റ്റാളുക്ക് വന്ത് എല്ലാരുക്കും മുന്നാടി “ഇങ്കെ എന്ത ബ്രാൻഡ് കള്ള് കിടയ്ക്കും എന്ന് കേട്ടാച്ച്.“
“കടവുളേ.. അങ്കെയെല്ലാം സെയ്താച്ചാ അവ?“
“ഇത് വന്ത് ഒരു ചിന്ന ടീസ്റ്റാൾ . ഇങ്കെ കള്ള് ഒന്നുമേ കെടയാത്. ഇങ്കെ വന്തു അതെല്ലാം കേക്കലാമാ എന്ന് നാൻ സൊല്ലിയാച്ച്.“
“പിന്നെ മാമാ ഏതുക്കു ഇങ്കെ ‘ബ്രാഹ്മണർ കൾ സാപ്പിടൂം ഇടം‘ എന്ത ബോർഡ് വെച്ചിരിക്ക്? ഇതു താനേ ഉൻ പേര സൊല്ലിയാച്ച്.“
“അവനുക്ക് തമിൾ തെരിയവേ ഇല്ലൈ . എന്നാ കാലം ആയിപ്പോച്ച്. അവനുടയ അപ്പാ അമ്മാക്കിട്ടെ താൻ ഇതെല്ലാം സൊല്ലവേണ്ടിയത്. ആനാ അവ ഒണ്ണുമേ സെയ്യപ്പോകറ്തില്ലേ.“
അയ്യർ വിഷമത്തിൽ പറഞ്ഞ് പോയപ്പോൽ മുതൽ പാട്ടിക്ക് ദേഷ്യം വന്നതാണ്.
എന്തായാലും നാടുകാണാൻ പോയവർ തിരിച്ച് വന്നിട്ട് ചോദിക്കാം എന്ന വിചാരത്തിൽ അമ്മാൾ ഇരിക്കുകയാണ്.
ആലോചിക്കുമ്പോൾ ദേഷ്യം അടക്കാൻ വയ്യ.
എന്തു ചെയ്യാൻ?....
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
14 comments:
അനിലേട്ടോ,
ബ്രാമണർകൾ “കൾ” ശാപ്പിടുന്ന കഥ ഉഗ്രൻ ! രാത്രി 11:07 ആയി ഇപ്പം ഞാനിരുന്ന് കമ്പ്യൂട്ടറിൽ നോക്കി പൊട്ടി ചിരിക്കുകയാണ്! കൂടെയിരുന്ന് “കൾ” ശാപ്പിടുന്നവരൊക്കെ എനിക്ക് വട്ടാണെന്ന് പറഞ്ഞ് കളിയാക്കുന്നു
chETTante kayyiliripp~ mOSamillyalO. eviTeyaayirunnu ithrakaalam?
അല്ലാ, എവിട്യാ ഈ തീയ്യന്മാരു കള്ളു സാപ്പിടും ഇടം. ബ്രാഹ്മണന്മാരു കള്ളു സാപ്പിടണോടത്തു പോയിട്ടു വല്ല്യ കാര്യല്ല്യ, എല്ലാം വെജിയാവൂലേ, കള്ളുകുടിയ്ക്കുമ്പോ, വല്ല കല്ലുമ്മേക്കായോ, മറ്റുവല്ലതും വറത്തതോ പൊരിച്ചതോ ഒക്കേ വേണ്ടേ?
കൂടെയിരുന്ന് ശാപ്പിട്ടവരൊന്നും ശരിക്ക് മൂഡായിക്കാണില്ല. അതാ അവർക്ക് വട്ട് ആവാഞ്ഞേ.
അല്ലാതെ അത്രയ്ക്കങ്ങു ചിരിക്കാനൊന്നും ഇതിൽ ഇല്ല.
ആരാ എന്റെയീ അനിയൻമംഗ്ലീഷൻ?
കെവിന്റെ ആവശ്യം ഞാനൊരു ദൌത്യമായി കലേഷിനെ ഏൽപ്പിച്ചിട്ടുണ്ട്. നാട്ടിൽ നിന്നു വരുമ്പോൾ സ്ഥലമൊക്കെ കണ്ടുപിടിച്ചു വരും. :)
:) ആ നാഗവല്ലീടെ ബാധ ഒഴിഞ്ഞ് പോയപ്പോൾ അതു അനിലേട്ടന്റെ അടുത്തേക്കാ അല്ലേ വന്നത് ? ഇപ്പോ പിടികിട്ടി. അതാ തമിഴ് പറയാൻ തുടങ്ങിയത്.
എന്തായാലും പോസ്റ്റ് നന്നായിരിക്കുന്നു :)
സുനിൽ പേരു വെക്കാൻ വിട്ടു ല്ലേ?
കെവിനേ ജാതി പറഞ്ഞു കളിക്കല്ലേ... അനിലേട്ടന്റെ കൂടെ കെവിനും വാങ്ങിക്കും . ജാഗ്രുതൈ ...
ബ്രന്റഡ് കള്ളിന്റെ കഥ കൊള്ളാം.
ബോബനും മോളിയും പണ്ട് ഒരു പട്ടരെ ‘ബ്രാഹ്മണർകൾ ശാപ്പിടും സ്ഥലം കാണിച്ചുപറ്റിച്ച കഥ റ്റോംസ് പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മവരുന്നു.
സുനിൽ:) അപ്പോ ഒളിച്ചുകളിയാണല്ലേ?
സു പറഞ്ഞപ്പോഴാണ് കത്തിയത്. ഞാൻ കരുതി ഏതോ സ്പാമർ മലയാളം പഠിച്ചിട്ടു വന്നതാണെന്ന്.
തമിൾബാധ സുവിനും ഇഷ്ടപ്പെട്ടെന്നു പറഞ്ഞാൽ എനിക്ക് തമിഴ് അറിയാമെന്ന്!
പേരുപറയുന്നില്ല, പക്ഷേ ഈ ‘കൾ’ ഒരു സുഹൃത്തിന്റെ വക വിറ്റാണ്.
ബോബനും മോളിയിലും നിന്നാവും പ്രസ്തുതബ്രാഹ്മണന് അത് കിട്ടിയത്.
പഴവടി എന്ന ഒരു ഞങ്ങൾ ‘ഗ്രാമം’ എന്നു വിളിച്ചിരുന്ന തമിഴ് ബ്രാഹ്മണത്തെരുവിലെ പേച്ചുകളാണ് ‘ഈ തമിഴിന്‘ ആധാരം.
ഈ പോസ്റ്റ് ഒരു സിനർജി ഉൽപ്പന്നവുമാണ്.
അനിലേ.. കൊള്ളാം... കള്ളും ബീഫ് ഫ്രൈയും തട്ടുന്ന ബ്രാഹ്മണര്കളുടെ കാലം!!!
നല്ല ടൈമിങ്ങ്... ഇന്നൊരാളെ പരിചയപ്പെട്ടു. കോഴി, ആട് മുതലായവ കരിച്ചും പൊരിച്ചും കഴിക്കും. പക്ഷേ ഗോമാംസം അടുപ്പിക്കില്ലത്രേ!
ആ ആളിന്റെ പ്യേര് എന്തര് പോളേ?
ഗോ, മാതാവായതുകൊണ്ടാവും. അല്ലാതെ റെഡ്മീറ്റ് ഒഴിവാക്കുന്നതാവില്ല.
സുവിന്റെ വാണിങ് ഉള്ളതിനാൽ കൂടുതൽ പറയുന്നില്ല.
പെരുമ്പാമ്പിനെ കറിവെച്ചു കഴിച്ച ഒരാളിനെ ഇന്നലെ പരിചയപ്പെട്ടു. ഇങ്ങോട്ട് കടിക്കാത്തതിനെയെല്ലാം അങ്ങൊട്ട് ചെന്ന് കഴിക്കുന്ന എത്രായിരം പേര്...
അനിലേട്ടാ അയാളുടെ പേര് പറയണോ?.
-ഇബ്രു-
എന്നെങ്കിലും പരിചയപ്പെട്ടാൽ കരുതിയിരിക്കാനാ പേരു ചോദിച്ചുവയ്ക്കുന്നതിബ്രൂ :)
അതായത് അനിലേട്ടന് ഇങ്ങോട്ട് കടിക്കാത്ത കൂട്ടത്തില് പെട്ടതാണെന്ന്, ഞാനും അതെ..
-ഇബ്രു-
തകര്പ്പന്..........
Post a Comment