Friday, August 19, 2005

കമന്റ് സ്പാം

ഈ അടുത്ത ദിവസങ്ങളിൽ പല ബൂലോഗങ്ങളിലും സ്പാം കമന്റുകൾ വ്യാപകമായി വന്നുകാണുന്നു. പിന്മൊഴി ടീം അതിനു ചില പരിഹാരങ്ങൾ ഉണ്ടാക്കാൻ പ്രവർത്തിക്കുന്നു എന്നും കേട്ടു.

അതുവരുന്നതുവരെ കമന്റ് സെറ്റിങിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നെന്നു തോന്നുന്നു. ലോഗിൻ ചെയ്യാൻ മടിയുള്ള കൂട്ടുകാർക്കിത് ഒരുപക്ഷേ രസിക്കില്ല. എന്നാലും...
  1. Sign in to http://www.blogger.com/ & goto Settings->Comments
  2. Select "Only Registered Users" for the question "Who Can Comment?"
  3. Select "Yes" for the question "Show word verification for comments?"
  4. Click "Save Settings" button below
  5. Click "Republish" button

6 comments:

aneel kumar said...

പരീക്ഷണം.

Kalesh Kumar said...

അനിലേട്ടാ, ഈ പ്രശ്നം അങ്ങനെ വളരെ സിമ്പിളായി തീരുന്നതാണോ? ഓട്ടോമേറ്റഡ്‌ സ്പാമിംഗ്‌ ആണോ നടക്കുന്നത്‌?

ഞാൻ എന്റെ "കമന്റ്‌" അടച്ചേക്കുകയാണ്‌ തൽക്കാലത്തേക്ക്‌. രാജും സിബുവും വിശ്വേട്ടനും എന്തോ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്‌ അറിഞ്ഞില്ലേ? അവർ അത്‌ നടപ്പിലാക്കട്ടെ. അതുവരെ എന്റെ ബ്ലോഗിൽ കമന്റ്‌സ്‌ ഇല്ല. എന്നെ എന്റെ ഈ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടാം - കലേഷ്‌കുമാർ@ജീമെയിൽ.കോം

aneel kumar said...

ഓട്ടോമേറ്റഡ് തന്നെയാവുമെന്നാണെനിക്കു തോന്നുന്നത്.

aneel kumar said...

Kalesh'
Please read this:

http://help.blogger.com/bin/answer.py?answer=1203&query=spam&topic=0&type=f

രാജ് said...

കലേഷ്,
വേർഡ് വെരിഫിക്കേഷൻ എല്ലാവരും നിർബന്ധപൂർവ്വം ഉപയോഗിക്കുകയാണെങ്കിൽ പിന്മൊഴികളിൽ മാറ്റങ്ങളൊന്നും വേണ്ടി വരില്ലെന്ന് തോന്നുന്നു. കമന്റ് ഇടുന്നവർ genuine ആണെങ്കിൽ അവർക്ക് വേർഡ് വെരിഫിക്കേഷൻ കൊടുക്കുവാനുള്ള സമയം കാണും. എല്ലാവരും ഇതൊന്ന് ശ്രമിച്ചു നോക്കിയിരുന്നെങ്കിൽ!

Cibu C J (സിബു) said...

എതിരഭിപ്രായമില്ല.. ഇതുതന്നെയാണ് ഏറ്റവും നല്ല ഉപായം. നന്ദി അനിൽ!

വായന