Wednesday, August 24, 2005

Ambitions

മൌണ്ട് എവറസ്റ്റിൽ കയറുന്നതു സ്വപ്നം കാണൂ;
മൂക്കുന്നിമലയിലെങ്കിലും തപ്പിപ്പിടിച്ചു കയറാം

യൂണിക്കോഡിൽ അഞ്ജലിയിൽ ബ്ലോഗാൻ ആശിക്കൂ;
മാതൃഭൂമിയുടെ വികലമായ ഫോണ്ടെങ്കിലും വഴങ്ങും.

ഒരു
G5 ന്‌ ആഗ്രഹിക്കൂ;
ഒരു 486 എങ്കിലും കിട്ടും.

ഒപ്പം
OS X സ്വപ്നം കാണൂ;
DOS 6.2 എങ്കിലും കിട്ടും.

സലീൻ
എസ്‌-7 കാറിന്‌ ആഗ്രഹിക്കൂ;
ഒരു
കം മർറ പീപ്പി കാറെങ്കിലും വാങ്ങാം.

വരമൊഴി പോലുള്ള ഒരു പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കൂ;
ഒരു എക്സൽ ഫോർമുല ഇടാനെങ്കിലും പഠിക്കാം

സീയെംഡി ആകാൻ പ്രയത്നിക്കൂ;
ഓഫീസ്‌ ബോയ്‌ എങ്കിലും ആയേക്കാം.

മറ്റുള്ളവരുടെ മനസ്സ്‌ കാണാൻ ശ്രമിക്കൂ;

നിങ്ങളുടെ മനസ്സ് അവിടൊക്കെയും കാണാം.

15 comments:

aneel kumar said...

eTa bhayankaraa!!!

--
Posted by -സുനില്‍- to അക്ഷരം ‌‌: aksharam at 8/24/2005 01:52:02 PM

===============================

അനിലേട്ടാ, കൊള്ളാം കേട്ടോ!
"Aim for the stars,
Atleast you can reach the treetop"
എന്നു കേട്ടിട്ടൂണ്ട്!
"മറ്റുള്ളവരുടെ മനസ്‌ കാണാൻ ശ്രമിക്കൂ;
നിങ്ങളുടെ മനസ്സ് അവിടൊക്കെയും കാണാം."
എന്നത് കലക്കി!

--
Posted by കലേഷ്‌ | kalesh to അക്ഷരം ‌‌: aksharam at 8/24/2005 02:30:59 PM

------------------------------------

മറ്റുള്ളവരുടെ മനസ് പാസ്‌വേർഡ് പ്രൊട്ടക്റ്റട് ആണെങ്കിൽ????

--
Posted by kuma® to അക്ഷരം ‌‌: aksharam at 8/24/2005 03:36:44 PM

===========================
nannaayirikkunnu!!!!

--
Posted by ഇബ്രു... to അക്ഷരം ‌‌: aksharam at 8/24/2005 03:42:25 PM

keralafarmer said...

Ellaam kaNunnavan aaraaNennariyaamo?

സുധ said...

എന്താകാനാഗ്രഹിച്ചാലാണ്
ഓഫീസ് ഗേൾ ആവാൻ കഴിയുന്നത്?

aneel kumar said...

മറ്റുള്ളവരുടെ മനസ്സ് കാണുക എന്നതിൽ ഞാനുദ്ദേശിച്ചത് തികച്ചും പോസിറ്റീവായ അർത്ഥമായിരുന്നു. ആരുടെയും മനസ്സിലുള്ളതു തുരന്നുകയറി അറിയൂ എന്നല്ലായിരുന്നു.
ഭാഷ ഉപയോഗിക്കാനുള്ള എന്റെ കഴിവില്ലായ്മയാവും കാരണം.
മറ്റാളുടെ സ്ഥാനത്തുനിന്നു ചിന്തിക്കൽ, Care for others എന്നൊക്കെയുള്ളതു മാത്രമേ കരുതിയുള്ളൂ.

ഇത്ര വിപുലമായ ഒരു നെഗറ്റീവ് പരിഭാഷ അതിനുവന്നതിൽ ഖേദവും അതിന് നാഷണൽ അവാർഡുവരെ കിട്ടിയതിൽ സന്തോഷവും.

thannathilla paranuLLukaattuvaan onnumE naranupaayameeSwaran innu bhaashayathapoorNNamingahO, vannupOm pizhayumarththhaSankayaal.

Kalesh Kumar said...

അനിലേട്ടന്റെ ബ്ലോഗിലെ കമന്റ്സിൽ കണ്ട ഒരു എൻ‌ട്രി:
At Thu Aug 25, 12:03:59 AM 2005, സുധ ഇങ്ങനെ പരാമർശിച്ചു...
എന്താകാനാഗ്രഹിച്ചാലാണ്
ഓഫീസ് ഗേൾ ആവാൻ കഴിയുന്നത്?
-----
കൊള്ളാം കൊള്ളാം! :) ഭാര്യയും ഭർത്താവും കംയൂണിക്കേഷൻ ബ്ലോഗ് വഴി ആക്കിയോ? ഇനി അടുത്ത കമന്റ് ഇങ്ങനെയായിരിക്കുമോ?: വീട്ടിൽ പച്ചക്കറിയൊക്കെ തീർന്നു, വൈകിട്ട് വരുമ്പോൾ 2 കിലോ ഉള്ളിയും തക്കാളിയും പയറും പച്ചമുളകും ഒക്കെ മേടിച്ചോണ്ട് വരുക എന്നായിരിക്കുമോ?
(അനിലേട്ടാ, തമാശയ്ക്കാണേ! സീരിയസ്സായിട്ടെടുക്കല്ലേ! എന്നോട് പിണങ്ങല്ലേ! ഞാൻ ഇങ്ങനെ എഴുതീന്നും പറഞ്ഞ് സുധ ചേച്ചി കമന്റെഴുത്തും നിർത്തല്ലേ. )

കെവിൻ & സിജി said...

അപ്പോ ഓഫീസു്ഗേളാവാനാണോ സുധേച്ചീടെ ഏറ്റവും വലിയ ആഗ്രഹം?

Anonymous said...

ഉവ്വ്. എല്ലാം ശരി ആണ്. :) പോസ്റ്റ് നന്നായിരിക്കുന്നു. പക്ഷെ മനസ്സിന്റെ കാര്യത്തിൽ നമ്മൾ നമ്മുടെ മനസ്സിനെ മറ്റുള്ളോരുടെ മനസ്സിൽ അടിച്ചേൽ‌പ്പിച്ച് അതു കാണാൻ അല്ലേ ശരിക്കും ശ്രമിക്കുന്നത്?

--
Posted by സു | Su to അക്ഷരം ‌‌: aksharam at 8/24/2005 06:33:52 PM

Anonymous said...

ഈശ്വരാ... എഴുതാൻ വിചാരിച്ച കമന്റ് ഒന്ന്; എഴുതിയത് വേറൊന്ന്; അർഥം കണ്ടുപിടിച്ചത് വേറൊന്ന്. അനിലേട്ടാ.... അതെല്ലാം മറന്നേക്കൂ‍.
സുധച്ചേച്ചീ.. ബോസ്സ് ആകാൻ ആഗ്രഹിക്കൂ ഓഫീസ് ഗേൾ എങ്കിലും ആകാം.
കെവിനേ, ബാക്കിയുള്ളോരുടെ ആഗ്രഹം എന്തോ ആവട്ടെ. എന്റേയും കെവിന്റേയും ആഗ്രഹം ഒന്നാ കേട്ടോ.

(ദൈവമേ.. ഇനി ഇതിനൊക്കെ എന്തൊക്കെ അർഥവും വ്യാകരണവും കണ്ടുപിടിക്കുമോ എന്തോ)

--
Posted by സു | Su to അക്ഷരം ‌‌: aksharam at 8/25/2005 10:59:36 AM

Jo said...

മറ്റുള്ളവരുടെ മനസ്സു കണ്ടാൽ എങ്ങിനെയാണു നമ്മുടെ സ്വന്തം മനസ്സു കാണാൻ പറ്റുന്നത്‌???

Jiby said...

ചേട്ട കമ്മെന്റ്സ്‌ ഇട്ടതിനും encouragementinum നന്ദി..."വരമൊഴി പോലൊരു പ്രോഗ്രാം എഴുതാൻ ആഗ്രഹിക്കു" എന്നെ തൊദങ്ങുന്ന line ഷെരിക്കും ഇഷ്ടപെട്ടു!

aneel kumar said...

വായിച്ചുകമന്റിയവർക്കും കമാന്നൊരക്ഷരം പറയാത്തവർക്കും എല്ലാം നന്ദി. സന്തോഷം :)
മനസ്സിന്റെ വരികൾ ഇതിലിട്ട് ഇപ്പോഴെനിക്കെന്റെ മനസ്സ് തന്നെ കാണാൻ പറ്റാത്ത നിലയാണ്.

സു | Su said...

മനസ്സ് സ്വന്തം കൈയിൽ ഇരിക്കണം. എന്നാലേ കാണാൻ പറ്റൂ :)

Anonymous said...

office boy aakan sramikkoo. oru office girl enkilum aayekkum

evuraan said...

അനിലേ, ഇതു വായിച്ചപ്പോൾ മനസ്സിലെത്തിയത് ബൈബിളിലെ ഒരു സങ്കീർത്തനമാണ്. ഈ സങ്കീർത്തനത്തിന്റെ നമ്പർ (127) കണ്ടുപിടിക്കേണ്ടിയതിനാലാണ് കമ്മന്റാൻ ഇത്രയും വൈകിയത്.


ദൈവം വീട് പണിയാതിരുന്നാൽ, പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു

ദൈവം പട്ടണം കാക്കാതിരുന്നാൽ, കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു..

നിങ്ങൾ അതികാലത്ത് എഴുന്നേൽക്കുന്നതും നന്നാ താമസിച്ച് കിടപ്പാൻ പോകുന്നതും, കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു...


:)

--ഏവൂരാൻ.

aneel kumar said...

ഏവൂ,
ഇതു കുറച്ചുനാൾ മുമ്പാണ് ഞാനറിഞ്ഞിരുന്നതെങ്കിൽ ഇന്റർനെറ്റിൽനു വിലകുറയുന്ന സമയം (1-7am)വരെ കാത്തിരിക്കാതെ പത്തുമണിക്കേ കിടന്നുറങ്ങിയേനെ.
ഉറക്കത്തിൽ അറിവും സൌഹൃദവും ഓട്ടോ അപ്ഡേറ്റായേനെ അല്ലേ? :)

വായന