ബൂലോഗങ്ങളുടെ അതിരു വിട്ട് രണ്ടു ചില്ലുകൾ നടക്കാനിറങ്ങി. ഒന്ന് പുതിയ യൂണിക്കോഡ് നമ്പരിട്ട ചില്ലും മറ്റേത് പഴയ ചന്ദ്രക്കലക്കാരനും.
നടന്നുനടന്ന് അവർ യാഹൂ മെസഞ്ജറിനടുത്തെത്തി. പക്ഷേ അവിടെ അവരെ പ്രവേശിപ്പിച്ചില്ല. യാഹുവിൽ ബീറ്റാ അടിസ്ഥാനത്തിലാണെങ്കിലേ യൂണിക്കോഡിലെ ആളുകളെ പ്രവേശിപ്പിക്കൂ എന്നൊരു നിയമമുണ്ടത്രേ.
എമ്മെസ്സെനിൽ തങ്ങളുടെ ആൾക്കാരെ കയറ്റുമെന്നു കേട്ട് അവർ അങ്ങോട്ടേയ്ക്കു നീങ്ങി.
അവിടെ ചെന്നപ്പോഴാണറിയുന്നത് അതിലെ ഭംഗിയാർന്ന ചില്ലിന് മൈക്രോസോഫ്റ്റ് ഡോട് നെറ്റ് പാസ്പോർട്ടില്ല എന്ന്.
പിന്നെന്തുചെയ്യും?
യാഹുവിൽ തന്നെ പോയി മംഗ്ലീഷിൽ ചാറ്റുകയേ മാർഗ്ഗമുള്ളൂ.
ചാറ്റിച്ചാറ്റി അവർ കൂട്ടുകാരായി.
ഒന്നും രണ്ടും തമാശകളായി.
തർക്കവിതർക്കങ്ങളായി.
ചിരിയായി.
ഒടുവിൽ...
ഒരു ചില്ലിന്റെ തമാശ മറ്റേചില്ലിനു വിഷമമുണ്ടാക്കി.
സ്മൈലിയിലെ ഒരു തലയും വിക്ഷേപിച്ച് അത് ഇറങ്ങി ഒറ്റപ്പോക്ക്.
മറ്റേച്ചില്ലാകട്ടെ ആകെ വിഷമിച്ചു വിഷണ്ണനായി.
യാഹൂ മെസ്സഞ്ജർ തന്നെ അണിൻസ്റ്റാൾ ചെയ്തു - ചെയ്തില്ല എന്നായപ്പോൾ ഇറങ്ങിപ്പോയ ചില്ലിന്റെ വക മറ്റൊരു സ്മൈലി. അയ്യയ്യേ പറ്റിച്ചേ!!!
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
17 comments:
ഇപ്പോ മനസ്സിലായി. പക്ഷേ അനിലേ, ഇപ്പോളും ആ ഇഷ്ടിക കളങൾ ചില്ലിനു പകരം കാൺന്നുണ്ടല്ലോ! ശല്യം പ്പോയി എന്നു ഞാൻ ഇന്നലെ വിചാരിച്ചതാണ്, ദാ വരുന്നു എന്നെ ഖബറടക്കാൻ പിന്നേയും ഇഷ്ടിക കട്ടകൾ!-സു-
ചില്ലുകാർക്കെല്ലാം പാസ്പോർട്ടുണ്ടെന്നാണല്ലോ എന്റെ അറിവു്, അതല്ല ഇനി എന്റെ പിഴവുകളുടെ കൂട്ടത്തിലാണോ ഈ അറിവും?
സു, ഇഷ്ടികകട്ടകൾ? പിന്നെയും വരുന്നു? എടുത്തെറിയൂ സൂ!
കൊള്ളാം കൊള്ളാം!
അതെനിക്കിഷ്ടപ്പെട്ടു :)
സുനിലേ, ഇഷ്ടികകൾ ഒക്കെ എടുത്തു വണ്ടിയിൽ വച്ചോ. കുറുകേ ചാടാൻ വരുന്നവരെ എറിഞ്ഞോടിക്കാൻ പഷ്ട്.
കെവിൻ,
ചില്ലുകാർക്കെല്ലാം പാസ്പോർടുണ്ട്. കെവിന്റെ അറിവിൽ പിഴവില്ല.
ഈ കഥ എക്സ്ട്രാ റ്റെറസ്റ്റ്ട്രിയൽ ആണ്.
പിന്നെ -സു- എന്ന ഇഷ്ടികക്കച്ചവടക്കാരൻ മരുഭൂവിൽ മരുവുന്ന സുനിലെന്ന കാട്ടാളനല്ലേ?
കലേഷ്:)
പറഞ്ഞത് തമാശ ആണോന്ന് പറഞ്ഞ ചില്ലിനല്ലേ അറിയൂ... കേട്ട ചില്ലിന് കാര്യമായി തോന്നിയിട്ടുണ്ടാകും.
അതും ശരിയാണ് സൂ.
അതുമല്ല പഴയ ചില്ലൊരു തലതിരിഞ്ഞ സാധനം കൂടിയല്ലേ. അതിന്റെ തലേവര. അത്രന്നെ.
ഈ കാട്ടാളന്റെ ചില്ലുകളാകുന്ന ഇഷ്ടിക കട്ടകൾ എല്ലാം എടുത്തുവച്ച് കൺസ്റ്റ്ട്രക്ഷൻ കമ്പനിക്കുകൊടുക്കാൻ പൂവ്വ്വാ!-സു-
ജാലക തിരശീല നീക്കി
ജാലമെറിയുവതെന്തിനോ?
തേൻപുരട്ടിയമുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ?
ചിലും ചില്ലുചില്ലും ചിലു ചിലുചിലും ചില്ലും...
മെസഞ്ചറുകൾ പാടി...
“ചില്ലിട്ട വാതിലിൽ വന്നു നിൽക്കാമോ
മെല്ലെ തുറന്നു തരാമോ...
എകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ മൌനാനുവാദം തരാമോ...
ഇവിടെ എല്ലാരും പാട്ടുപെട്ടീം കൊണ്ട് ഇറങ്ങിയിരിക്ക്യാണല്ലോ. :)
എനിക്ക് പ്രിയപ്പെട്ട ചില്ലുകളെ കാണാൻ വന്ന എല്ലാവർക്കും നന്ദീണ്ട്. തൃപ്തിയായി. ഈ ചില്ലുകൾ എനിക്ക് വളരെ സന്തോഷം ഇതിനകം തന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ ജാലമെറിയുന്നവരോടും പരിഭവമില്ല. തേനിനൊക്കെ ഇവിടെ ഭയങ്കര വിലയും.
ചില്ലുമേടയിലിരുന്ന് ആളുകൾ അനിലേട്ടനെ കല്ലെറിയുകയാണോ?
ഫൈബർ ചില്ലായതിനാൽ പൊട്ടില്ല എന്ന് തോന്നിക്കാണും കലേഷേ. എറിഞ്ഞോട്ടെ. പക്ഷേ നല്ല ചില്ലിട്ട എറിയായവണം. ‘ചിൽ,ചിൽ,ചിൽ’ എന്ന് ‘ചില്,ചില്,ചില്’ എന്നല്ല.
ചിൽ ചിൽ ചിൽ എന്ന് എറിയാൻ കലേഷിന്റെ കൈയ്യിൽ നാഗവല്ലിയുടെ ചിലങ്ക ഉണ്ടോ? ഹിഹിഹി.
ഞാൻ കിലു കിലും .... എന്നും പറഞ്ഞ് തുടങ്ങുന്ന ഒരു പഴയ സിനിമാ പാട്ടില്ലേ സൂ, അതിനെ ഒന്ന് പരിഷ്കരിച്ചതാ. (സലിൽ ചൌധിരിയുടേതാണെന്നു തോന്നുന്നു സംഗീതം) പാട്ടിന്റെ വരികൾ ഒന്നും ശരിക്കറിയില്ല.
Post a Comment