മൈക്രോസോഫ്റ്റ് കോര്പ്പറേഷന് കാറുണ്ടാക്കിയിരുന്നെങ്കില്‍... എന്നുതുടങ്ങി അനേകം തമാശകള്‍ വായിക്കാന്‍ കിട്ടുമല്ലോ.
ഇപ്പോഴിതാ മൈക്രോസോഫ്റ്റ് തന്നെ അവരെപ്പറ്റി തമാശകളെഴുതാന്‍ നിങ്ങളെ ക്ഷണിക്കുന്നു.(Funniest IT Story contest) വെറുതേയല്ല. സമ്മാനങ്ങളുണ്ട്.
(അവരുടെ ഉദ്ദേശശുദ്ധിയെപ്പറ്റി എന്നോടു ചോദിക്കല്ലേ.)
This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
5 comments:
മൈക്രോസോഫ്റ്റിനെ കുറിച്ചുള്ള അറിയാവുന്ന തമാശകൾ പോസ്റ്റ് ചെയ്യാമോ?
ചങ്ങാതീ എന്റെ ഒരു ചങ്ങാതിയുടെ കമ്പ്യൂട്ടറില്‍ പുതിയ എം.എസ്.എന്‍ ടൂള്‍ ബാറിട്ടു. ഇപ്പോ അത് സോഴ്സ്ഫോര്ജില്നിന്നും ഇറക്കുമതി തടയുന്നു! ഇറക്കുമതിക്കുള്ള ലൈസന്‍സ് നമ്മള് സ്പെഷ്യലായി അമര്‍ത്തികൊടുക്കണം. (പിന്നെ ചെറിയ ശബ്ദത്തില്‍ പറയട്ടെ:ഞാന്‍ അനില്‍ പറഞ്ഞ് ലിങ്കില്പോയി നോക്കിയില്ലാ ട്ടൊ. ഞങളെ കളിയാക്കൂ എന്നു പറയുമ്പോള്‍, ഞാന്‍ പറയുന്ന പോലെ..) -സു-
അതു നിങ്ങളുടെ നാട്ടുകാര്ക്കുള്ളതാണല്ലൊ!-സു-
ആത്മഗതം മാത്രമല്ലലോ അനില്‍, അതില്‍ താങ്കളുടേയും മറ്റുള്ളാവരുടെയും പങ്കില്ലേ? അതിനാലാണ് ഗൂഗിള്‍ ഗ്രൂപ്പിട്ടത്. ബ്ലോഗിനേക്കാള്‍ വായനാസുഖവും തരും ഗൂഗിള്‍ വല്ലവ്റ്ക്കുമ്വേന്ണമെങ്കില് അലര്‍ട് സെറ്റ് ചെയ്യാം, തുടങി അനവധി ഗുണങള് ഗൂഗിളിനില്ലേ? പിന്നെ
കുഴിച്ചുനോക്കിയാല്‍ ചിലപ്പോള്‍ ഭൂതവും ഭാവിയുമൊക്കെ കാണാന്‍ പറ്റും, അനില്‍.(എന്റെ ബ്ലോഗിലല്ലേ) താങ്കളുടെ കമന്റ് ചിന്തയില്‍, അതിനുള്ള മറുപടി ഇവിടേയും! നൂലിഴപൊട്ടിക്കേണ്ടെന്നു കരുതി.-സു-
നെറ്റ്സ്കേപ്പിന്റെ വയറ്റത്തടിച്ചതും, നോവല്‍ നെറ്റ്വെയറിന്റെ കഥ കഴിച്ചതും, OS/2 -വിനെ കാലപുരിക്കയച്ചതും, ശത്രുവിന്റെ ശത്രു മിത്രമെന്ന രീതിയില്‍ സ്കോ ഗ്രൂപ്പിന് 20 മില്ല്യണ്‍ എണ്ണിക്കൊടുത്തതും (കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന പരിപാടി), റിയല്‍ പ്ലേയറിന്റെ കഴുത്ത് ഞെരിച്ചതും -- വീരകഥകള്‍ ഒരുപാടുണ്ട്.
എവിടെ തുടങ്ങണം എന്നു മാത്രമെയുള്ളൂ സംശയം..!!
--ഏവൂരാന്
Post a Comment