Wednesday, May 25, 2005

പ്രബുദ്ധകേരളത്തമാശകള്‍. അന്നും ഇന്നും എന്നും.

ഇത്രയൊക്കെ മലയാളം ബ്ലോഗുകളിലൂടെ ഓടിനടന്നു വായിച്ചിട്ടും കിട്ടാത്തൊരാശ്വാസം ഇതുവായിച്ചപ്പോള്‍ കിട്ടി. നാടിന്റെ നാഡിമിടിപ്പറിയുന്നവര്‍ തന്നെയാണ്‌ നമ്മെ നയിക്കുന്നത്‌. ഹാവു. രക്ഷപ്പെട്ടു.

http://www.madhyamamonline.com/news_details.asp?id=4&nid=73750&page=2

കുറച്ചുനാള്‍ മുന്‍പ്‌ ലോനപ്പന്‍ നമ്പാടന്റെ വാക്കും വെല്ലുവിളിയും കേട്ടൊരു മന്ത്രി കാട്ടില്‍ക്കിടന്നു വെള്ളം കുടിക്കുകയുണ്ടായി. (അടുത്തകാലത്തും മാന്യദേഹത്തിന്‌ കുറച്ചുകൂടി വെള്ളം കുടിക്കേണ്ടിവന്നേക്കാം. ആര്‍ക്കറിയാം? )

ഇതിപ്പോ അങ്ങനെയൊന്നുമുണ്ടായില്ല. ധീരമായ കാല്‍വയ്പ്പുകളിലൂടെ (ചിലപ്പോള്‍ ഊര്‍ജ്ജസ്വലനെ എടുക്കേണ്ടിയും വന്നത്രേ!) നമ്മുടെ നേതാവ്‌ നേരിട്ട്ചെന്നു കഞ്ചാവുവെട്ടല്‍ ഉത്ഘാടനം ചെയ്തു. പിന്നീട്‌ പത്രസമ്മേളനതിനുശേഷം മടങ്ങിപ്പോയി 'ജനസമ്പര്‍ക്കത്തിലൂടെ' കിട്ടിയ ഫയല്‍കൂമ്പാരത്തിന്റെ പുറത്തുതന്നെയാവും അദ്ദേഹം അന്നുറങ്ങിയിരിക്കുക. ഉറക്കത്തില്‍ ദുബായിലെ മലയാളികള്‍ 'കന്നുകാലികളെ'പ്പോലെ താമസിക്കുന്നയിടങ്ങള്‍ സ്വപ്നവും കണ്ടുകാണണം. അടുത്ത സെന്റിമെന്റല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞേക്കും. കാത്തിരിക്കാം.

നമ്മള്‍ രാജഭരണകാലത്തേയ്ക്കു മടങ്ങുകയാണെന്നുതന്നെ കരുതി സന്തോഷിക്കാം. ഒത്തിരി രാജാക്കന്മാരെ സഹിക്കേണ്ടിവരില്ലല്ലോ.

ഇനി ഓവര്‍ ബ്രിഡ്ജ്‌ മാതിരിയുള്ള ട്രാഫിക്‌ ജംഗ്ഷനുകളില്‍, തലയില്‍ മുണ്ടിട്ടും അല്ലാതെയും ഉദ്യോഗസ്ഥവൃന്ദം കയറിയിറങ്ങാറുള്ളിടങ്ങളില്‍, സര്‍ക്കാര്‍ വാഹനവും പൊക്കി സ്വകാര്യാവശ്യങ്ങള്‍ക്കു നമ്മള്‍ പോകുന്നതിനു പിന്നാലെ, കള്ളവാറ്റുകേന്ദങ്ങളില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ത്താന്‍ കരുക്കള്‍ നീക്കുന്ന കേന്ദ്രങ്ങളില്‍, പീഡനക്കാരുടെ താവളങ്ങളില്‍, എന്നുവേണ്ട പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ ആസൂത്രണം ചെയ്യാനിരിക്കുന്നവരുടെ താവളങ്ങളില്‍ വരെ ഭരണത്തിന്റെ വളയവും പിടിച്ച്‌ കടന്നുവന്ന് നിയന്ത്രണമേറ്റെടുക്കുന്നതെന്നാണെന്നറിയാന്‍ നമുക്ക്‌ കാത്തിരിക്കാം. ആ വീരകഥകളും നമുക്ക്‌ വായിച്ചാസ്വദിക്കാം.

9 comments:

Anonymous said...

അനിലേ, ഇങ്ങനെപോയാല്‍ ആരാ "പതിയ്ക്കുക"?
ക്ഷു-നമ്മുടെ നാട്ടിലെ പത്രക്കാര്‍ neutral ആണ്‌!

Anonymous said...

മുഖ്യമന്ത്രി വല്ലതും ചെയ്താല്‍ കുറ്റം ഒന്നും ചെയ്തില്ലെങ്ങില്‍ അതിനും കുറ്റം :(

Anonymous said...

മുഖ്യമന്ത്രി വല്ലതും ചെയ്താല്‍ കുറ്റം ഒന്നും ചെയ്തില്ലെങ്ങില്‍ അതിനും കുറ്റം.

Anonymous said...

എന്നെ ഒരിക്കലും ഒരു മുഖ്യമന്ത്രി ആക്കലേെ ദൈവമേ .. :(

സു | Su said...

എന്നെ ആരേലും ഒന്നു മുഖ്യ ആക്കിയിരുന്നെങ്കില്‍ .

aneel kumar said...

സുനിലേ, "പതിയ്ക്കുക" മനസ്സിലായില്ല. മന്ദബുദ്ധികളോടുചോദിക്കുമ്പോള്‍ കുറച്ചുകൂടി തെളിച്ചായാല്‍ നന്ന്‍.

സിങ്: മുഖ്യമന്ത്രിയാവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. പക്ഷേ നാട്ടുകാര്‍ മൂക്കത്തുവിരല്‍ വയ്ക്കുന്നതരം കാണിച്ചുകൂട്ടല്‍ ഉണ്ടാവരുത്‍.

സൂര്യഗായത്രി: ശരിക്കും ഒരു മുഖ്യമന്ത്രി ആവാനുള്ള ആര്‍ജ്ജവം സുവിനുണ്ട്. ഇതിനകം തന്നെ ഒന്നിലധികം സ്വയം നന്നാക്കലുകള്‍ വായനക്കാരുടെ അഭിപ്രായമനുസരിച്ച്‍ ബ്ലോഗില്‍ വരുത്തി. (ഏതൊക്കെയെന്ന്‍ അറിയാമല്ലോ?)ജനാധിപത്യത്തിലും അഭിപ്രായങ്ങള്‍ മാനിക്കപ്പെടണം. അല്ലാതെ ഞാനുമെന്റെ തട്ടാനുമെന്ന രീതി പറ്റെ പോക്കല്ലേ?

SunilKumar Elamkulam Muthukurussi said...

അനില്‍,
പതിയ്ക്കുക, എന്നാല്‍ വീഴുക എന്നര്‍ത്ഥമില്ലേ? കമന്റ്‌ ലയ്‌നില്‍ താങ്കള്‍ "പതിക്കുക" എന്നെഴുതിയത്‌ stick, post എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണല്ലൊ. പ്രബുദ്ധ കേരളത്തിന്റെ "പതനം" അല്ലേ ഒരുവിധത്തില്‍ പറഞ്ഞാല്‍ താങ്കളുടെ പോസ്റ്റിന്റെ വിഷയം?
ഇപ്പോ മനസിലായിക്കാണും എന്നു വിചാരിക്കുന്നു.

aneel kumar said...

.
സുനില്‌,
നന്ദി. ഇപ്പോ കത്തി.

അതൊക്കെപ്പോട്ടെ. ഈ ബ്ളോഗുകാരെയെല്ലാം തൂത്തുവാരി നാട്ടിലെത്തിക്കാന്‌ രാഷ്ട്രീയക്കാരും അവരുടെ ബിനാമികളും സി.ഐ.ഡി.കളും ചേര്‌ന്ന്‍ തീരുമാനിച്ചാല്‌ കുറഞ്ഞപക്ഷം ഗള്‌ഫിലിരുന്നെഴുതുന്ന ബ്ളോഗസമൂഹമെങ്കിലും താമസിയാതെ നാടിനൊരു മുതല്‌ക്കൂട്ടായി മാറിയേക്കാം. അല്ലേ?

aneel kumar said...

അതിനവര്‌ തലപോയാലും യുണിക്കോഡ് വായിക്കില്ല എന്നു തീരുമാനിച്ചിരിക്കുകയല്ലേ. സമാധാനമായി.

വായന