Wednesday, May 25, 2005

മേരാ ഭാരത്‍ മഹാന്‍

തൊട്ടടുത്തിരുന്നു ജോലി ചെയ്യുന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ നിന്നാണ്‌.

'മലബാറികള്‍' (ഇതും മല്ലു എന്നതും ഉത്തരേന്ത്യക്കാരുടെ 'മദ്രാസി' പ്രയോഗവും ഒരുപോലെ അലര്‍ജിപ്രദം. എനിക്ക്‌.) എന്താ തമ്മില്‍ക്കണ്ടാലുടന്‍ സംസ്ഥാന-കേന്ദ്ര രാഷ്ട്രീയവും വികസനപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതെന്ന് എപ്പോഴും ചോദിക്കും. അവര്‍ക്ക്‌ അതൊന്നും അത്ര പരിചയമുള്ള കാര്യമല്ലത്രേ. രാഷ്ട്രീയക്കാര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌, നമുക്ക്‌ നമ്മുടെ എന്ന പക്ഷം.

വെറുതേ ചോദിച്ചു, "ആരാ നിങ്ങടെ മുഖ്യമന്ത്രി?"
അത്ഭുതപ്പെടേണ്ട. അറിയില്ലത്രേ.അങ്ങനെയും ഇന്ത്യക്കാരുണ്ട്‌ അല്ലേ? ഒരുപക്ഷേ
അങ്ങനെയുള്ളവരാകും കൂടുതല്‍ ഇന്ത്യക്കാരും. ആരാധനാലയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇന്ത്യ അടുത്തകാലത്തായി കാണിക്കുന്ന ആവേശം, ആരുഭരിക്കണമെന്നു തീരുമാനിക്കപ്പെടേണ്ടകാര്യത്തില്‍പ്പോലും സ്വാധീനം ചെലുത്തുന്നു. മലയാളികള്‍ നേതാക്കളുടെ മുഖത്തുനോക്കി ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങാനെങ്കിലും ചില ടി.വി.ചാനലുകള്‍ ഉപകരിച്ചുവെന്നത്‌ ആശ്വാസം.

ചില മലയാളം ബ്ലോഗുകളില്‍, പ്രത്യേകിച്ച്‌ ഐ.ടി. കുട്ടന്മാര്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ ചില ലിങ്കുകള്‍ കിട്ടി. മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും മുന്‍വിധിയില്ലാതെ വിലയിരുത്തുന്നതരത്തില്‍ വിഷയമായിട്ടുള്ള പദ്ധതിയെപ്പറ്റി അറിവുള്ളവര്‍ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചുപോവുന്നു.

http://www.madhyamamonline.com/

http://www.hindu.com/

9 comments:

Anonymous said...

അനിലേ, അച്ചുമ്മാന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ എവിടേയെങ്കിലും ചാണ്ടിച്ചായന്‍ അക്കമിട്ട്‌ മറുപടി പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതുകൂടി ആയാലേ ഒരു മലയാള പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം പൂര്‍ത്തിയാകുകയുള്ളൂ.
ചാണ്ടിച്ചായന്‍ യൂ ഡി എഫിന്റെ പൈസ ഉണ്ടാക്കുന്ന യന്ത്രം ആണെന്ന്‌ കേട്ടിട്ടുണ്ട്‌.

aneel kumar said...

കുവൈറ്റ് ഇന്ത്യന്‌ സ്കൂള്‌ പണാപഹരണ വിവാദകാലത്ത് അങ്ങിനെയൊക്കെ നമ്മുടെ മുഖ്യനെപ്പറ്റി കേട്ടിരുന്നു. അന്നങ്ങനെ പറഞ്ഞവരൊക്കെയും ക്രമേണ നിശബ്ദരായെന്നത് മറ്റൊരു സത്യം.

Anonymous said...

സോറി, അനില്‍. അദ്ദേഹം യു ഡി എഫ്‌ കണ്‍വീനര്‍ ആയിരുന്നു. ഇപ്പോഴും എപ്പോഴും കോണ്‍ഗ്രസ്സിനു പൈസ ഉണ്ടാക്കുന്നത്‌ ഇങ്ങനെ ചുരുക്കം ചിലര്‍ മാത്രം.
പിന്നെ ഇവിടെ ഏതു കേസ്‌ ആണ്‌ സുനാമിപോലെ തിരിച്ചു വന്ന്‌ എല്ലാം നശിപ്പിക്കുന്നത്‌?. ഈവക ആരോപണങ്ങളെല്ലാം ചെറിയ തിരമാലകള്‍ മാത്രം. കരയെ ചെറുതായി ഒന്നടിച്ച്‌ തിരിച്ചുപോകും. പിന്നേയും വരും അങ്ങിനെ ആരോപണങ്ങള്‍ വന്നുകൊണ്ടേയിരിക്കും. പുതിയതു വരുമ്പോള്‍ പഴയതിന്റെ പൊടി കൂടി ഉണ്ടാവില്ല.

സു | Su said...

സൗ മേം അസ്സി ബേഈമാന്‍
ഫിര്‍ ഭി മേരാ ഭാരത് മഹാന്‍ .

സു.

Paul said...

പത്രക്കാരൊക്കെ സ്മാര്‍ട്ട് സിറ്റി വിട്ടിട്ട് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പിന്നാലെ പോയെന്നു തോന്നുന്നു. പത്രക്കാരെയും വിശ്വസിയ്ക്കാന്‍ വയ്യ. ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയമല്ലേ...

-ക്ഷു

ഉമേഷ്::Umesh said...

എന്തു്, ഈ ക്ഷുരകന്‍ എന്നു പറയുന്ന ആള്‍ നമ്മുടെ പോളു തന്നെ ആണോ?

- ഉമേഷ്

Paul said...

ഉമേഷിന്‌,
എന്റെ കമന്റിന്റെ ബാക്കി മുറിഞ്ഞു പോയതാണ്‌. copy/paste ചെയ്തപ്പോള്‍ പറ്റിയ അബദ്ധം. ദയവായി ക്ഷമിക്കുക. ക്ഷുരകരേ sorry.

-ക്ഷു, എന്താ ഒന്നും പറയുന്നില്ലേ? എന്നൊരു ചോദ്യമായിരുന്നു അവിടെ വരേണ്ടിയിരുന്നത്‌. വരമൊഴി export ചെയ്തപ്പോള്‍ മുറിച്ചു കളഞ്ഞതല്ലെന്നു കരുതുന്നു.

Anonymous said...

su alla anilE, -su- aaN~ Englishil -S- ennum aaN~ njaan kazhinja irupathukollamaayi ezhuthaaRuLLath~!

Anonymous said...

june 04th n` pOst cheythath~ innaaN~ 07-06-2005 blog4comments.blogspot.com -il kaaNunnath~
athenthaa samgathi? panTupaRanja "karappan" thanneyaaNO?
-S-

വായന