Tuesday, May 03, 2005

(നഷ്ട?)സ്വർ‍ഗ്ഗം.

നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീ. ശ്രീനിവാസനും ശ്രീമതി & ശ്രീ.പിണറായി വിജയനുമായി നടന്ന ഒരു കൂടിക്കാഴ്ച ഈയടുത്ത ദിവസം ഒരു മലയാളം ചാനലിൽ‍ കാണിക്കുകയുണ്ടായി.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പിച്ചു പറയണമെങ്കിൽ‍ തദനുസരണമായ ആഴത്തിലുള്ള അറിവു വേണം. ഇതിൽ‍ ഒരു വാദത്തേപ്പോലും സ്ഥാപിക്കാനാവശ്യമായ അറിവ്‌ തനിക്കില്ലാത്തതിനാൽ‍ ദൈവം ഉണ്ടെന്നുതന്നെ അങ്ങുവിശ്വസിക്കുകയാണെന്ന്‌ ശ്രീനിവാസൻ‍ ഈ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. അതിനുകാരണം ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവർ‍ക്കായുള്ള (ദൈവത്തിന്റെ വകയായുള്ള) എന്തെങ്കിലും ആനുകൂല്യം ദൈവവിശ്വാസത്തിന്റെ അഭാവത്തിൽ‍ തനിക്ക്‌ നഷ്ടപ്പെടാതിരിക്കട്ടെ എന്നതത്രേ.

ഈ വീക്ഷണവുമായി നേരിൽ‍ ബന്ധമില്ലെങ്കിൽ‍ കൂടി വളരെ നാളായി ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സിലുണ്ട്‌.

സ്വർ‍ഗ്ഗത്തിലേയ്ക്കുള്ള പ്രവേശനം (മോക്ഷപ്രാപ്തി?) ആണല്ലോ ഭൌതികലോകത്തുള്ള സൽ‍കർ‍മങ്ങൾ‍ വഴി മത-ദൈവ വിശ്വാസങ്ങൾ‍ വാഗ്ദാനം ചെയ്യുന്നത്‌. വിവിധ മതങ്ങൾ‍ ഇവയ്ക്ക്‌ വിവിധ മാനദണ്ഡങ്ങളും വച്ചിട്ടുമുണ്ട്‌. പലതും തികച്ചും വ്യത്യസ്തങ്ങളുമാണെന്നു കാണാം. അവയെ അനുസരിച്ചാൽ‍ മാത്രമേ അടുത്ത പടിയിലേയ്ക്ക്‌ സുഗമമായി പ്രവേശിക്കാനാവൂ എന്നാണ്‌ വിശ്വാസികൾ‍ കരുതുക. വിശുദ്ധ ഗ്രന്ഥങ്ങളും അവയുടെ അനുബന്ധങ്ങളും അത്തരം കാര്യങ്ങൾ‍ പ്രതിപാദിക്കുന്നുമുണ്ട്‌.

സാങ്കൽ‍പികമായ ഈ ചോദ്യം:-

ഇതിൽ‍ ഏതെങ്കിലും ഒന്നോ അതിലധികമോ സംഹിതകളുടെ മാർ‍ഗത്തിലൂടെ - അതൊക്കെ സ്വർ‍ഗപ്രാപ്തിയ്ക്കുതകുമെന്നറിയാതെ - ജീവിക്കുന്ന ഒരാൾ‍ക്ക്‌ സ്വർഗ്ഗപ്രാപ്തിയുണ്ടാവുമോ?

35 comments:

സു | Su said...

Anil ippo ithokke aalochichchu time kalayunnathinu enthina? Anilinu narakathil oru room vechittundunnu daivam innale kandappo koode ennodu paranju.
swargathinte karyam avide pokunnavar aalochicholam .

aneel kumar said...

ente kaaryaththil samSayam vEnda. njaan vyaakulappedunnath~ SoovineppOluLLavareppatti aalOchichchiTTaaN~

Anonymous said...

hmm. sheriya :( njjan narakathilekke poku. angine aayippoyi.
Su.

Anonymous said...

njaan paranjathinonnum vicharikkalle Anile , sherikkum pedichitta .bye vendatto. do visit.

Su.

aneel kumar said...

അയ്യേ സൂവിനെ പറ്റിച്ചേ....

Anonymous said...

nice blog and thanx for visiting mine

സു | Su said...

Anileeee,
ivide njan login cheythittanallo comment vechchirikkunnathu? ivide ninnu nerittu angottu vanna mathi .allathe vere oro aalkkarude veliyil ninnu ingottu chadenda. pinne ente profile-l valya chakka akshrathil ezhuthivechittundu njaan oru homemaker anennu. athayathu veettamma. athum oru thozhil thanneyanu Anil. edu kudukke chorum kareem ennu paranjaal tharunna kudukkakalonnum ivide illa. pani eduthittu thanne venam thinnan. pinne trace cheythaalum enikku oru kuzhappom illa. njan entha valla pidikittappulliyo matto ano? ennaalum oru pedi. atha .veronnum alla. veettupani kazhinjal enikku ishtam pole time undu. athukontaanu ellarem vadhichekkaam ennu karuthiyathu. ellaam manasilaayo? illel ineem chodikku dhiryamundenkil. hehehe tharkkuththaram ready.

Anonymous said...

aaSaanE, enthaa maunam vidwaanubhooshaNam ennath~ practical aakukayaaNO?

aneel kumar said...

മണ്ടനും ഭൂഷണമാണോ എന്നു ചോദിക്കൂ സുനില്
എങ്കിലല്ലേ സന്ദര്ഭത്തിനു യോജിക്കൂ.

Anonymous said...

pErilenthirikkunnu? pErumaatiyaal gazzettil publish cheyyaNam.certificates change cheyyaNam, enthokke noolaamaalakaL! athilum nallath~ puthiya oru santhathiyallE?

aneel kumar said...

പുടി കിട്ട്ണില്ല്യാ.. ഇപ്പോ മണ്ടനാണെന്നു മനസ്സിലായില്ലേ?

സു | Su said...

Anileeeee,
entha puthiyathonnum ille? thirakkil ano?
Su.

aneel kumar said...

ഞാനും അന്പതു കമന്റു സന്പാദിക്കാന്‍ കാത്തിരിക്കുകയാണ്‍.
അത് അന്പതു വയസ്സ് ആകുന്നതിനു മുന്പ് വേണമെന്നും ആഗ്രഹം!!!

Anonymous said...

Anil,
ee pOstinte pErenthinu maati? "paRudeesa nashTam" enno matO aayirunnillE?. athinaal chOdicchathaaN~. anpathu comments kiTTaan oru kaaryam cheythaal mathi. Su-vinte jOkkupusthakatthile ETukaL vEgam theeraTTe ennu praarthhikkuka, pinne thaan paathi daivam paathi..

aneel kumar said...

ഇതിന്റെ title Paradise (Lost?) എന്നായിരുന്നു. ഒക്കെ മലയാളം യുണിക്കോഡ് ആക്കാനല്ലേ അഹ്വാനം. അങ്ങനെ മാറ്റി.

ജോക്കുപുസ്തകമെന്നൊക്കെപ്പറഞ്ഞ് സൂവിനെ ദേഷ്യം പിടിപ്പിക്കല്ലേ. അങ്ങനെയുള്ള തരം ജോക്കുകള്‍ അല്ലല്ലോ അവര്‍ എഴുതുന്നത്.
അയ്യോ സൂ വരുന്നു ഞാന്‍ പോട്ടെ...

aneel kumar said...

for testing blog4comments@googlegroups.com

SunilKumar Elamkulam Muthukurussi said...

ദേഷ്യം പിടിപ്പിക്കുന്നില്ല്യ. ന്നാലും ഒരു സ്‌..സു..സൂ..സൂയ..അസൂയ..അനസൂയ...

Anonymous said...

iviTe "aksharam" ennu vallyE aksharatthil ezhuthivacchiTT, onnum ezhuthi kaaNunnilla, pinne manushyammaarE vEnTaattha eTakkooTTatthil chaaTikkukayum! athupOraanjiTT~ ini oru puthiyathum..

aneel kumar said...

വായനക്കാരാ,
പുതിയത് എന്താ?

ഏടാകൂടത്തിനകത്ത് കാല്‍ വച്ചുനടന്നാല് ഓരോ കാല്‌വയ്പ്പിലും അതില് ചാടേണ്ടിയും വരുമെന്ന്‍ ഓറ്ക്കണ്ടേ സാറേ?

aneel kumar said...

പിന്നെ അക്ഷരം എന്നെഴുതിയിട്ട് അതു കാണുന്നില്ല എന്ന പരാതി ഇനി വേണ്ട. നിറച്ചും അക്ഷരം തൂവിയിട്ടുണ്ട്.

aneel kumar said...

ഓ... വാഴത്തട വിളക്ക് തെളിഞ്ഞു...
പുതിയത് മക്കള്‌ക്ക് എഴുതാന്‌ വേണ്ടി.

Anonymous said...

onnumezhuthaathEyum kamantil half century nETam, alle? Good

aneel kumar said...

എന്നിട്ടത് ലിംകാ കാര്‌ക്ക് അയച്ചുകൊടുക്കണം.

Anonymous said...

അധികം കമന്റുകളും "--nil" ആയതിനാല്‍ അവര്‍ സ്വീകരിക്കില്ല്യാ മാഷേ.

Anonymous said...

അനില്‍ ,
എന്താ ഇതു? പുതിയതു എഴുതു.
സു.

aneel kumar said...

peringz പറയുന്ന ജിമെയില്‌ രീതി പരീക്ഷിക്കാന്‌ വേണ്ടി മാത്രം.
നന്ദി:
Cibu - for gmail invitation
peringz - for the instructions
VP - for keeping me awake this year too!

viswaprabha വിശ്വപ്രഭ said...

For any number of GMail invitations, there is a way easy out there:

http://groups-beta.google.com/group/GiveAndTake

Just go to any of the mails and keep clicking until you find a valid invite link.
There are hundreds of them appearing every day!

viswaprabha വിശ്വപ്രഭ said...

Those who use Sunnychayan's vaamozhi keymap for unicode Malayalam, may please download the version 2.5.2 KMP file from the site!

That will give an easier keymap!

http://www.malayalamwords.com/vamozhi/malkeyboardkmp252.zip

aneel kumar said...

നന്ദി, സ്നേഹം മുതലായവ - പുതിയ കീമാപ്പ് കൊണ്ട്.
ഇപ്പോള്‌ 'സ്നഹേം' അല്ല പ്രത്യക്ഷപ്പെടുക എന്നു കരുതുന്നു. (സൂ പ്ളീസ് നോട്ട്)

aneel kumar said...

തല്ക്കാലം ഇത്രയും കമന്റുകള്‌ മതി. ഈ കട ഇവിടെ അടയ്ക്കുകയാണ്‍ . ഒരേയൊരു പരാതിയേയുള്ളൂ, എന്റെ ചോദ്യത്തിനുത്തരമായി ഒരു കമന്റനോ കമന്റിയോ ഒന്നും രേഖപ്പെടുത്തിയില്ല. ദൈവശിക്ഷ ഭയന്നാവും.

aneel kumar said...

അടച്ചത് സിബുവും സുവും ചേര്‍ന്ന്‍ കുത്തിത്തുറന്നു.
നന്ദി.

Anonymous said...

Re: [അക്ഷരം] 5/22/2005 12:53:29 AM അനിലേ പിണങ്ങാതേ... അങ്ങനെ ഒരാള്‍ക്ക്‌ സ്വര്‍ഗം ബൈബിള്‍ പോലും വാഗ്ദാനം ചെയ്തിട്ടുണ്ട് - പൌലോസെഴുതിയ ഒന്നാമത്തെ ലേഖനം ആധാരം.

ഈ ജീവിതത്തിനവസാനം മോക്ഷം എന്ന ആശയത്തിനു കടകവിരുദ്ധമായ നിലയിലാണ്‌ ബുദ്ധന്റെ നില്പ്പ്‌. ഏറ്റവും ചുരുക്കി പറഞ്ഞാല്‍ - now. here. - എന്നാണ്‌ ബുദ്ധപ്രബോധനം.

കൂടുതല്‍ വായനക്ക്‌ വിക്കിപ്പീഡിയ നോക്കൂ.

-സിബു.

Anonymous said...

[അക്ഷരം] 5/22/2005 12:02:03 PM അനില്‍ ,
ആ ഇന്‍റ്റര്‍നെറ്റ് നോക്കി വല്ലതും പഠിച്ചു വെച്ചു പറഞ്ഞുകൊടുക്കു . വെറുതെ സമയം കളയാതെ. ഹിഹി.

പിന്നെ, ആ പോസ്റ്റ് ഒരു 50 കമന്റ് തികക്കണം എന്നു ഞാന്‍ കരുതിയതായിരുന്നു. അതു നശിപ്പിച്ചു.

പിന്നേയ് ,
സ്വര്‍ഗം കിട്ടണമെങ്കില്‍ നല്ല വല്ല പണീം ചെയ്യണം . ഞാന്‍ ചെയ്യുന്നതുപോലെ എല്ലാരുടേം ബ്ലോഗ് വായിച്ചു അതിലൊക്കെ ഒരു കമന്റ് വെക്കുക. ഇഷ്ടമായാലും ഇല്ലെങ്കിലും .അവര്‍ക്കും നമ്മള്ക്കും .

--
Posted by സൂര്യഗായത്രി to അക്ഷരം at 5/22/2005 12:02:03 PM ¶ 1:02 AM

aneel kumar said...

ടേസ്റ്റിങ് ടേസ്റ്റിങ്..പിന്മൊഴി ടേസ്റ്റിങ്...

myexperimentsandme said...

ശരിയാണല്ലോ, ഇത് മൊത്തം ഓഫായിപ്പോയല്ലോ. നല്ലൊരു ചര്‍ച്ചയ്ക്ക് സ്കോപ്പുള്ള ഒരു കാര്യമായിരുന്നു. പക്ഷേ കൈയ്യില്‍ അത്യാവശ്യം മരുന്നും വേണം, ചര്‍ച്ചിക്കാന്‍ എന്നുതോന്നുന്നു.

വായന