Monday, September 26, 2005

photos1.blogger.com

photos1.blogger.com പടം കയറ്റാൻ ബ്ലോഗർ തന്ന സെർവറാണെങ്കിലും ഞങ്ങൾ യു.ഏ.ഇ. യിൽ ഇരുന്നും നടന്നും ബ്ലോഗുന്നവർക്കത് ബാലികേറാമല തന്നെയാണ്.
അതിലൂടെ ഒരു ഇമേജ് പോലും കാണാൻ നേരായവഴിക്ക് പറ്റില്ലായിരുന്നു.

ആ മല അലിഞ്ഞലിഞ്ഞ് സമതലമൊന്നുമായില്ല. എങ്കിലും ഓണക്കാലത്ത് എന്തൊക്കെയോ സംഭവിച്ചു.
ഒരിടത്തും വിശദവിവരങ്ങൾ കിട്ടാനില്ല; പക്ഷേ ഈകമ്പനി ബ്ലോഗർചിത്രജാലകം മലർക്കെ തുറന്നിട്ടിരിക്കുന്നു.
ഈ അവസരം മുതലാക്കി ദാ ഒരു കൊച്ചു ചിത്രം. എന്നാണീ ജാലകം വീണ്ടും കൊട്ടിയടയ്ക്കുകയെന്നറിയില്ലല്ലോ.


(ഇവിടെഫുജൈറ ചിത്രം http://www.globalsecurity.org/military/facility/images/fujairah-sky.jpg)

Friday, September 09, 2005

ആശാൻ


മനുഷ്യസ്നേഹത്തിന്റെയും

പ്രകൃതിസ്നേഹത്തിന്റെയും

മനുഷ്യരൂപമായി

നമ്മോടൊപ്പമുണ്ടായിരുന്ന ആശാൻ,

സ:കെ.വി.സുരേന്ദ്രനാഥിന്

ആദരാഞ്ജലികൾ.

Monday, September 05, 2005

ചർച്ച.

സന്ദർശകമുറിയിൽ കാത്തിരിക്കുന്നതിനിടയിൽ കേൾക്കേണ്ടി വന്നത്:

- നമ്മുടെ ആൾക്കാരെ ഒക്കെ എന്നും ശത്രുക്കളായിക്കണ്ട് ദ്രോഹിക്കുന്നവർക്ക് ദൈവം കൊടുത്ത ശിക്ഷയാണ് കട്രീന.

- എത്രായിരം പേരെയാ കൊന്നൊടുക്കിയത്, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും?

- അവന്റെ നോട്ടിൽ കണ്ടില്ലേ “ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു” എന്നാണ് വെണ്ടയ്ക്കയിൽ എഴുതി വച്ചിരിക്കുന്നത്.

- എന്നിട്ടു ചെയ്യുന്നത് മറ്റുള്ളവരെയെല്ലാം ദ്രോഹിച്ച് അധികാരം സ്ഥാപിക്കാനുള്ള ശ്രമം. ഏതു ദൈവം ഇതെല്ലാം പൊറുക്കും?
മരണം ആർക്കും സ്വന്തമല്ല, എല്ലാവരുടെയും ഒപ്പമുണ്ടുതാനും.

വായന