Saturday, July 30, 2005

ചില്ലിട്ട ചാറ്റിങ്

ബൂലോഗങ്ങളുടെ അതിരു വിട്ട്‌ രണ്ടു ചില്ലുകൾ നടക്കാനിറങ്ങി. ഒന്ന് പുതിയ യൂണിക്കോഡ്‌ നമ്പരിട്ട ചില്ലും മറ്റേത്‌ പഴയ ചന്ദ്രക്കലക്കാരനും.

നടന്നുനടന്ന് അവർ യാഹൂ മെസഞ്ജറിനടുത്തെത്തി. പക്ഷേ അവിടെ അവരെ പ്രവേശിപ്പിച്ചില്ല. യാഹുവിൽ ബീറ്റാ അടിസ്ഥാനത്തിലാണെങ്കിലേ യൂണിക്കോഡിലെ ആളുകളെ പ്രവേശിപ്പിക്കൂ എന്നൊരു നിയമമുണ്ടത്രേ.
എമ്മെസ്സെനിൽ തങ്ങളുടെ ആൾക്കാരെ കയറ്റുമെന്നു കേട്ട്‌ അവർ അങ്ങോട്ടേയ്ക്കു നീങ്ങി.
അവിടെ ചെന്നപ്പോഴാണറിയുന്നത്‌ അതിലെ ഭംഗിയാർന്ന ചില്ലിന്‌ മൈക്രോസോഫ്റ്റ്‌ ഡോട്‌ നെറ്റ്‌ പാസ്പോർട്ടില്ല എന്ന്.

പിന്നെന്തുചെയ്യും?

യാഹുവിൽ തന്നെ പോയി മംഗ്ലീഷിൽ ചാറ്റുകയേ മാർഗ്ഗമുള്ളൂ.

ചാറ്റിച്ചാറ്റി അവർ കൂട്ടുകാരായി.
ഒന്നും രണ്ടും തമാശകളായി.
തർക്കവിതർക്കങ്ങളായി.
ചിരിയായി.
ഒടുവിൽ...
ഒരു ചില്ലിന്റെ തമാശ മറ്റേചില്ലിനു വിഷമമുണ്ടാക്കി.
സ്മൈലിയിലെ ഒരു തലയും വിക്ഷേപിച്ച്‌ അത്‌ ഇറങ്ങി ഒറ്റപ്പോക്ക്‌.
മറ്റേച്ചില്ലാകട്ടെ ആകെ വിഷമിച്ചു വിഷണ്ണനായി.
യാഹൂ മെസ്സഞ്ജർ തന്നെ അണിൻസ്റ്റാൾ ചെയ്തു - ചെയ്തില്ല എന്നായപ്പോൾ ഇറങ്ങിപ്പോയ ചില്ലിന്റെ വക മറ്റൊരു സ്മൈലി. അയ്യയ്യേ പറ്റിച്ചേ!!!

Tuesday, July 26, 2005

ചില്ലുകളെ ശരിയായി സ്നേഹിക്കാൻ.

Windows 98/NT4/ME/2000/XP എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ജലി/കറുമ്പി എന്നീ ഫോണ്ടുകളിൽചില്ലക്ഷരങ്ങൾ ഒക്കെ ഒരു 'കുത്തുള്ള വട്ടത്തോടെ' കാണുന്നുവെന്ന പ്രശ്നമുണ്ടാകാറുണ്ട്.
കൂടാതെ അഞ്ജലിയിൽ‍ സ്നേഹം എന്ന വാക്ക്‌ സ്നഹേം എന്നും പ്രത്യക്ഷപ്പെട്ടേക്കാം.

ബാക്കി ഇവിടെ പോയി വായിക്കാം.

Wednesday, July 20, 2005

ഞങ്ങളെ കളിയാക്കൂ... പ്ലീസ്.

മൈക്രോസോഫ്റ്റ്‌ കോര്‍പ്പറേഷന്‍ കാറുണ്ടാക്കിയിരുന്നെങ്കില്‍... എന്നുതുടങ്ങി അനേകം തമാശകള്‍ വായിക്കാന്‍ കിട്ടുമല്ലോ.

ഇപ്പോഴിതാ മൈക്രോസോഫ്റ്റ്‌ തന്നെ അവരെപ്പറ്റി തമാശകളെഴുതാന്‍ നിങ്ങളെ
ക്ഷണിക്കുന്നു.(Funniest IT Story contest) വെറുതേയല്ല. സമ്മാനങ്ങളുണ്ട്‌.
(അവരുടെ ഉദ്ദേശശുദ്ധിയെപ്പറ്റി എന്നോടു ചോദിക്കല്ലേ.)

Thursday, July 07, 2005

ഗുണനിലവാരം

പ്രൊഡക്‌ഷന്‍ ഏരിയായിലൊരുവട്ടം കൂടി ചുറ്റിനടന്നു. ഒക്കെ നല്ല വൃത്തിയിലും വെടിപ്പിലും തന്നെ വച്ചിരിക്കുന്നു. പല രാജ്യത്തേയ്ക്കും കയറ്റി അയയ്ക്കാനുള്ള സര്‍ജിക്കല്‍ സാധനങ്ങളാണ്‌ ഉണ്ടാക്കുന്നത്‌. വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കൂടിയേ തീരൂ.

ഗുണനിലവാരം പരിശോധിക്കാന്‍ വരുന്നവര്‍ ഇതിനെക്കാളുമൊക്കെ ശ്രദ്ധയോടെ നോക്കാന്‍ സാധ്യതയുള്ള കടലാസുകള്‍ പലതും ഇന്നലെ വീട്ടില്‍ ചെന്നിട്ട്‌ പാതിരാ കഴിഞ്ഞാണ്‌ പൂര്‍ത്തിയാക്കിയത്‌. രാവിലെ മറക്കാതിരിക്കാന്‍ തടിച്ച ഫയല്‍ പുറത്തേയ്ക്കുള്ള വാതിലിനരുകില്‍ ഷൂ റാക്കിനുമുകളില്‍ തന്നെ വച്ചിരുന്നു. പലതും തികച്ചും ഔപചാരികതകളാണ്‌. ചിലത് വായിച്ചാല്‍ ചിരിപൊട്ടും. പക്ഷേ പാടില്ല. ലോകനിലവാരത്തിലുള്ള നടപടിക്രമങ്ങളുടെ ഒരു പരമ്പരയാണത്രേ.

പരിശോധകര്‍ വന്നു. എല്ലാവരും വലത്തൊപ്പികളൊക്കെയണിഞ്ഞ്‌ ഓരോന്നും ചുറ്റിനടന്നു കണ്ടു. തൊട്ടും മണത്തുമൊക്കെ നോക്കി. പുഞ്ചിരിച്ചു, ചിലപ്പോള്‍. അല്ലാത്തപ്പോള്‍ നെറ്റിചുളിച്ചു. കുറച്ചു ബ്ലാബ്ലാ മുറുമുറുത്തു.

ഓഫീസ്‌ മുറിയില്‍ ഒരു കാപ്പിയ്ക്കുശേഷം നിവര്‍ന്നിരുന്ന് ഒന്നാമന്‍ ചോദിച്ചു,

"കാന്‍ ഐ ഹാവ്‌ എ ലുക്ക്‌ അറ്റ്‌ യൌര്‍ ഓര്‍ഗ്നൈസേഷ്ണല്‍ ചാര്‍ട്‌ പ്ലീസ്‌?"

"ഷുവ്‌ര്‍"

തടിച്ച ഫയലില്‍ ഒന്നാമതായിത്തന്നെയിരിക്കുന്ന അമൂല്യ വസ്തുവാണത്‌. ഫയല്‍ തുറന്നു ക്ലിപ്പുയര്‍ത്തി അതെടുത്തു ഭവ്യതയോടെ കൊടുത്തു. അതുവാങ്ങാനാഞ്ഞ ഒന്നാമന്റെ കയ്യില്‍ പെട്ടെന്നൊരു തടിയന്‍ പാറ്റ പ്രത്യക്ഷപ്പെട്ടു. രണ്ടാളുമൊന്നു ഞെട്ടി, ഒപ്പം പാറ്റയും ഞെട്ടി. പറന്നുപോവുകയും ചെയ്തു. കടലാസിരുന്ന വലതുകൈ മരവിച്ചില്ലാതായി. എല്ലാവരുടെയും മുഖത്ത്‌ കടമറ്റത്തു കത്തനാര്‍ നാടകം കണ്ടിരിക്കുമ്പോഴുള്ള ഭാവം.

ഇനിയെന്താ ഉണ്ടാവുകയെന്നോര്‍ത്ത്‌ ഞങ്ങളുടെ മേധാവി അന്തം വിട്ടിരിക്കുന്നു. അപ്പോഴതാ ഒന്നാമന്റെ ശബ്ദം പുറത്തുവന്നു.

"ഇറ്റ്‌ ഹാപ്പന്‍സ്‌. ടേക്കിറ്റീസി"

എല്ലാവരുമപ്പോള്‍ കടമറ്റത്തു കത്തനാര്‍ സീരിയല്‍ കാണുന്ന ഭാവത്തിലേയ്ക്കു മുഖങ്ങളെയും ഭാവങ്ങളെയും മാറ്റി.
ഇനി റിപ്പോര്‍ട്ടു വരുമ്പോളറിയാം ഏതാ മൂന്നാം ഭാവമെന്ന്.
ഇതെങ്ങിനെ പറ്റിയെന്നതിനെപ്പറ്റിയും ഇനി ഒരു കടലാസ്‌ ഫയലില്‍ കയറുമല്ലോന്നോര്‍ത്തപ്പോള്‍...
<span title=ചതിയന്‍ പാറ്റ. chathiyan paata" src="http://www.termite.com/images/cockroach4.gif" width="80" border="0" height="109">

Sunday, July 03, 2005

എല്ലാരും തേങ്ങയുടയ്ക്കുമ്പോള്‍ .....

ഇവിടെങ്ങും മഴ കേള്‍ക്കാന്‍ കൂടിയില്ല. എങ്കിലും ബൂലോഗചിത്രപ്രദര്‍ശനത്തില്‍ ഞങ്ങള്‍ പങ്കെടുത്തില്ലാന്നു വേണ്ട.

ദുബായ് മഴ

വായന