Thursday, November 24, 2005

പുതിയ വെല്ലുവിളികൾ

ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് അതിന്റെ 2000-SP4/XP-SP2 - മുതൽ സാമാന്യം മെച്ചപ്പെട്ട സെക്യൂരിറ്റി നൽകുന്നുണ്ട്; ഓട്ടോമാറ്റിക് അപ്ഡേറ്റിങ്ങിലൂടെ.അതിനു മുമ്പുവരെ ഓ.എസ്./ആന്റിവൈറസ് അപ്ഡേറ്റ്സ് പുതുക്കലിലോ മറ്റോ കാണിച്ചിരുന്ന ചെറിയ മടി പോലും പലപ്പോഴും സിസ്റ്റം റിക്കവറി തുടങ്ങി അനേകം തലവേദനകളായിരുന്നു തന്നിരുന്നത്.

ഇപ്പോഴിതാ അടുത്ത ഘട്ടം വരുന്നു.

ആന്റിവൈറസ്, ഫയർ‌വാൾ, ബാക്കപ്പ്, മീഡിയ പ്ലെയേഴ്സ് തുടങ്ങിയുള്ള അപ്പ്ലിക്കേഷനുകൾക്കു നേരെയാണത്രേ ഇനി പുതിയ വെല്ലുവിളികൾ.

ഇന്നലെ പേടിച്ചോടിയ ഒരദ്ധ്യക്ഷൻ പറഞ്ഞപോലെ കിടക്കയ്കടിയിലെ മൂർഖൻ പാമ്പുകൾ തന്നെയാണിനി കൊത്താനിറങ്ങുക.

Tuesday, November 22, 2005

ചൊറയെന്നാൽ...

ഇന്നു രാവിലെ മുതൽ ഈ സമയം വരെ ഏതാണ്ട് അഞ്ഞൂറ് ഇമെയിലുകളെങ്കിലും ഒരൊറ്റ മെയിൽ അക്കൌണ്ടിൽ കിട്ടി.

സബ്ജെക്റ്റ് :
EIM removed a virus(es) from this message, it is safe to check the message/attachment(s)

മിക്കവയിലെയും മെസേജ് ഇതിൽ പറയുന്നപോലൊക്കെത്തന്നെ.

ഇത്രയധികം മെയിലുകൾ ഒറ്റദിവസം കൊണ്ട് അയച്ചുതന്ന ഒരു ഇമെയിൽ വൈറസും ഇതുവരെ
എറ്റിസലാറ്റ് കണ്ടിട്ടുണ്ടാവില്ല.

ഇക്കാരണം കൊണ്ട് ഒരേ ഡൊമൈനിൽ നിന്നുള്ള മെയിലുകൾ പോലും രണ്ടുമണിക്കൂറൊക്കെ വൈകിയാണ് കിട്ടുന്നത്. വിൻഡോസ് ഉപയോഗിക്കുന്നവർ ശരിയായ സെക്യുരിറ്റി അപ്ഡേറ്റ്സ്, ‘ജീവനുള്ള’ ആന്റിവൈറസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഐ.എസ്.പികൾ എല്ലാ മെയിലുകളിലെയും വൈറസിനെ നീക്കിയിട്ടേ നമുക്കു തരൂ എന്ന് ഒരിക്കലും ഉറപ്പാക്കാനാവില്ലല്ലോ.
w32.sober.x @ mm (Symantec)
W32/Sober @ MM!M681 (
McAfee)

വായന